ചെന്നൈ: ”അമേരിക്കയില്‍ പോയപ്പോള്‍ തമിഴില്‍ സംസാരിച്ചു. യുഎസില്‍ ഞാന്‍ തമിഴില്‍ സംസാരിക്കുകയും തമിഴ് ഭാഷയുടെ പാരമ്പര്യത്തെ കുറിച്ച് വാചാലനാകുകയും ചെയ്തു. യുഎസില്‍ അതിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മദ്രാസ് ഐഐടിയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. തമിഴ്നാടിന്റെ ആദിഥ്യമര്യാദയെ പ്രശംസിക്കുകയും ചെയ്തു അദ്ദേഹം.
പ്രധാനമന്ത്രിയായി രണ്ടാമതും അധികാരമേറ്റ ശേഷം ആദ്യമായാണ് താന്‍ തമിഴ്നാട്ടിലെത്തുന്നതെന്ന് മോദി പറഞ്ഞു. തനിക്ക് ലഭിച്ച സ്വീകരണത്തില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് നല്‍കിയ ഊഷ്മള സ്വീകരണത്തെ പ്രശംസിക്കുന്നതോടൊപ്പം പ്രഭാതഭക്ഷണമായ ദോശ, സാമ്പാര്‍, വട എന്നിവയെ കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാനും പ്രധാനമന്ത്രി മറന്നില്ല. സിംഗപൂരിലെ സുഹൃത്തുക്കളും ഇവിടുത്തെ ആദിഥ്യമര്യാദ മനസിലാക്കിയിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ ഉത്സാഹവും, ആത്മാര്‍ഥതയും മത്സരത്തില്‍ വിജയിക്കുന്നതിനേക്കാള്‍ വലുതാണെന്നും അതിനാണ് അഭിനന്ദനമെന്നും അദ്ദേഹം പറഞ്ഞു. ‘ലോക രാജ്യങ്ങള്‍ക്ക് ഇന്ത്യയെ കുറിച്ച് വലിയ പ്രതീക്ഷയുണ്ടെന്ന് യുഎസ് സന്ദര്‍ശന വേളയില്‍ എനിക്ക് മനസിലായി. നാം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ഇന്ത്യയെ മഹത്തായ ഒരു രാജ്യമാക്കും’ നരേന്ദ്ര മോദി പറഞ്ഞു.
Post Your Comments