Latest NewsIndiaNews

പ്രളയത്തില്‍ ജയില്‍ വെള്ളത്തിലായി; 900ത്തോളം ജയില്‍പുള്ളികളെ മാറ്റി

ലഖ്‌നൗ: ഒരാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ യുപിയിലെ ബല്ലിയ ജില്ലയിലെ ജയിലിലേക്ക് വെള്ളം കയറി. 900ത്തോളം തടവുപുള്ളികളെ മറ്റു ജയിലുകളിലേക്ക് മാറ്റി. ബിഹാര്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഗംഗാ നദിക്ക് സമീപമുള്ള ജയിലിലാണ് വെള്ളം കയറിയത്. തടവുകാരുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റാനുള്ള തീരുമാനം കൈകൊണ്ടതെന്ന് ജില്ലാ മജിസ്ട്രേറ്റ് ഭവാനി സിംഗ് ഖംഗറൗട്ട് പറഞ്ഞു.

ജയില്‍പുള്ളികളെ അസംഗഢ് ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. ബല്ലിയാ ജില്ലയില്‍ നിന്നും 120 കിലോമീറ്റര്‍ ദൂരയാണ് അസംഗഢ് ജയില്‍ സ്ഥിതിചെയ്യുന്നത്. 350 തടവുകാരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ഈ ജയിലില്‍ നിലവില്‍ 950 ഓളം തടവുകാരുണ്ട്. അതേസമയം താഴ്ന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ബല്ലിയ ജയിലിലെ കെട്ടിടങ്ങള്‍ മോശം അവസ്ഥയിലായതിനാലാണ് തടവുകാരെ മാറ്റുന്നതെന്നും വെള്ളം കയറുന്നത് പുതിയ കാര്യമല്ലെന്നും അധികൃതര്‍ പറഞ്ഞു.

തടവുകാരെ സുരക്ഷിതമായി മാറ്റുന്നതിന് നാല് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട്മാര്‍, 20 എസ്എച്ച്ഒകള്‍, 80 സബ് ഇന്‍സ്പെക്ടര്‍മാര്‍, 146 ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, 380 കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസം തുടര്‍ച്ചയായി മഴ പെയ്തതാണ് ഇപ്പോള്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണം. കനത്ത മഴയില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം 93 കവിഞ്ഞെന്നും ബീഹാറില്‍ 13 പേര്‍ മരിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button