KeralaLatest NewsNews

ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരാതി; പട്ടിക പുന:പരിശോധിക്കാനൊരുങ്ങി അമിത്ഷാ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വ്യാപക പരാതി ലഭിച്ചതിനാൽ പട്ടിക പുന:പരിശോധിക്കാനൊരുങ്ങി അമിത്ഷാ. സ്ഥാനാർത്ഥി നിർണയത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിന്റെ ആവശ്യത്തിന്മേലാണ് നടപടി.

ഒരു വിഭാഗത്തിന്റെ മാത്രം അഭിപ്രായം കേന്ദ്ര നേതൃത്വത്തെ അംഗീകരിപ്പിക്കാനുള്ള നീക്കമായി മാറി ചർച്ചകൾ എന്നും അദ്ദേഹം കരുതുന്നു. അഞ്ച് മണ്ഡലങ്ങളിൽ മൂന്നിടത്ത് വിജയ സാധ്യത ഉണ്ടെന്ന് വിലയിരുത്തുമ്പോഴും സംസ്ഥാനത്ത് നടന്ന സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ചയുണ്ടെന്ന പക്ഷക്കാരനാണ് ബിഎൽ സന്തോഷ്. ഈ സാഹചര്യത്തിലാണ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിന്ന് ലഭിച്ച പരാതികൾ ഗൗരവകരമാണെന്ന് അദ്ദേഹം ദേശീയ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ വ്യക്തമാക്കിയത്.

സംസ്ഥാന നേതൃത്വത്തെക്കാൾ ആർഎസ്എസ്സ് നേത്യത്വത്തിന്റെ വാക്കുകളെ ആണ് ദേശീയ നേത്യത്വം കേരളത്തിന്റെ കാര്യത്തിൽ കൂടുതൽ പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാന ഘടകം നൽകിയ പട്ടികയിൽ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് സൂചന. വട്ടിയൂർകാവിലും മഞ്ചേശ്വരത്തും അടക്കം ആർഎസ്എസിന്റെ അഭിപ്രായങ്ങൾക്ക് മുൻഗണന ലഭിക്കും. സ്ഥാനാർത്ഥി നിർണയത്തിൽ അമിത്ഷാ ഇന്ന് തീരുമാനം അറിയിക്കും എന്നാണ് ഇപ്പോൾ കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button