തിരുവനന്തപുരം: ബാംഗ്‌ളൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്കുവേണ്ടി കേരളത്തിലെ എംപിമാര്‍ കത്തയക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. അബ്ദുന്നാസര്‍ മഅ്ദനിയെ മോചിപ്പിക്കുകയാണ് എം പി മാരുടെ ആവശ്യം. കര്‍ണാടക സര്‍ക്കാരിനാണ് ഇത് സംബന്ധിച്ച് കത്ത് അയക്കുന്നത്.
തീവ്രമുസ്ലീം സംഘടനയായ അന്‍വാര്‍ ഫോര്‍മര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എ.എഫ്.എസ്.എ) നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.
മഅ്ദനിക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണം. കര്‍ണാടക സര്‍ക്കാരുമായി കേരളം ആശയ വിനിമയം നടത്തി മഅ്ദനിക്ക് ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നാണ് കൊടിക്കുന്നിലിന്റെ ആവശ്യം. തടവുകാരന് ലഭിക്കേണ്ട സാമാന്യ നീതി പോലും മഅ്ദനിക്ക് ലഭിക്കുന്നില്ലെന്ന് കൊടിക്കുന്നിൽ പറഞ്ഞു.
Post Your Comments