കൊല്ലം: മാതാ അമൃതാനന്ദമയിയുടെ ആത്മീയ ജീവിതം ലോകത്തിന്റെയാകെ മോക്ഷത്തിനാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അമ്മയുടെ 66-ാമത് പിറന്നാളാഘോഷം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസുരക്ഷയിലും അമ്മയ്ക്ക് പ്രത്യേക ശ്രദ്ധയുണ്ട്. അതുകൊണ്ടാണ് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തെ സഹായിക്കാന്‍ തയ്യാറായതെന്നും താന്‍ നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെയും സേനയെ അമ്മ സഹായിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യൻ സേന പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകി. രാജ്യത്തിനായി ജീവന്‍ ബലിനല്‍കുന്ന ഓരോ സൈനികനും നമ്മളെപ്പോലെ മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരങ്ങളുമുണ്ട്. അവരുടെ സംരക്ഷണം നമ്മുടെ കടമയാണ്. ഇങ്ങോട്ട് ഉപദ്രവിച്ചാല്‍ വെറുതേ വിടില്ലെന്ന പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം രാജ്യത്തിനും സേനയ്ക്കും വലിയ ആത്മവിശ്വാസമാണ് പകര്‍ന്ന് നല്‍കിയത്. രാജ്യത്തിന്റെ പ്രതിരോധത്തെ ശക്തിയുക്തം കാക്കുന്ന സൈന്യത്തെ ആദരിക്കാത്ത സമൂഹത്തിന് ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാൻ കഴിയില്ലെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.
Post Your Comments