ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സംരംഭകര്‍ക്ക് നല്‍കി വരുന്നത് മികച്ച പിന്തുണയാണെന്ന് ഇന്‍ഫോസിസ് മുന്‍ സി ഇ ഒ വിശാല്‍ സിക്ക. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിര്‍മ്മിത ബുദ്ധിയില്‍ ലോകത്ത് ഒന്നാമതെത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ഏകദേശം അമ്പത് ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിന് തയ്യാറെടുക്കുകയാണ് വിശാല്‍ സിക്ക.
ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയില്‍ നിര്‍മ്മിത ബുദ്ധിക്ക് വേണ്ടത്ര പ്രാധാന്യം നല്‍കണമെന്നും വിശാല്‍ ആവശ്യപ്പെട്ടു. നിര്‍മ്മിത ബുദ്ധിയിലൂടെ ഇന്തയന്‍ സമൂഹത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുകയെന്ന് നീതി ആയോഗിന് മുന്നില്‍ വിശാല്‍ സിക്ക വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.
കേന്ദ്ര സര്‍ക്കാരിന്റെ ഇരുപതോളം പ്രതിനിധികള്‍ക്ക് മുന്നിലാണ് വിശാല്‍ സിക്ക സന്റെ പദ്ധതി വിശദീകരിച്ചത്.
ക്ലാസുകള്‍ ഡിജിറ്റല്‍ ക്ലാസ് മുറികളായി മാറിയതോടെ വിദ്യാര്‍ത്ഥികള്‍ ആഹാരം കഴിക്കാന്‍ പോലും മറന്ന് പഠനത്തില്‍ മുഴുകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് സൂചിപ്പിച്ചിരുന്നുവെന്നും വിശാല്‍ സിക്ക പറഞ്ഞു. അറവിന്റെ ആകര്‍ഷണ വലയത്തില്‍ മുഴുകുന്ന പുതിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തില്‍ പ്രധാനമന്ത്രിക്കുള്ള വിശ്വാസം സംരക്ഷിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമ്പത് ദശലക്ഷം ഡോളര്‍ മുതല്‍ മുടക്കില്‍ താന്‍ ആരംഭിക്കാന്‍ പോകുന്ന വിയാനായ് സിസ്റ്റംസ് എന്ന നിര്‍മ്മിത ബുദ്ധി സ്റ്റാര്‍ട്ടപ്പ് കമ്പനി ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്നും തൊഴിലിന്റെയും ഗവേഷണത്തിന്റെ വാതായനങ്ങള്‍ ഇന്ത്യന്‍ യുവതയ്ക്കായി തുറന്ന് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments