Latest NewsIndiaNews

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി

'ഡീപ്‌ഫേക്ക്' പ്രശ്‌നം ഏറെ ഗൗരവകരം

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗം വര്‍ദ്ധിച്ച് വരുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനെതിരെ അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നല്‍കി. ‘ഡീപ്‌ഫേക്ക്’ അടക്കമുള്ളവ സൃഷ്ടിക്കുന്ന വിപത്തുകളെക്കുറിച്ച് മാധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: എല്ലാ മാധ്യമങ്ങള്‍ക്കും പറ്റാവുന്ന പിശകാണ് ദേശാഭിമാനിക്കും പറ്റിയത്,അത് അവര്‍ തിരുത്തി: ന്യായീകരിച്ച് ഇ.പി ജയരാജന്‍

ഡല്‍ഹിയില്‍ ബിജെപിയുടെ ദീപാവലി മിലന്‍ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ പാടുന്ന തരത്തിലുള്ള ഒരു വീഡിയോ അടുത്തിടെ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍, എഐ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്തതായിരുന്നു അത്’, പ്രധാനമന്ത്രി പറഞ്ഞു.

ഡീപ് ഫേക് വീഡിയോകൾ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. അത്തരം വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുമ്പോൾ മുന്നറിയിപ്പ് നൽകാൻ ചാറ്റ് ജിപിടി സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മോദി പറഞ്ഞു.  ഡീപ് ഫേക് വീഡിയോകളിൽ ഇരയാക്കപ്പെട്ടവർ പൊലീസിൽ പരാതി നൽകണം. കൂടാതെ വിവരസാങ്കേതിക നിയമങ്ങൾ പ്രകാരമുള്ള പരിഹാരങ്ങൾ പ്രയോജനപ്പെടുത്തമെന്നും മോദി കൂട്ടിച്ചേർത്തു.

നടിമാരായ രശ്മിക മന്ദാന, കത്രീന കെയ്ഫ് തുടങ്ങിയവരുടെ അശ്ലീലമായ തരത്തിലുള്ള ഡീഫ് ഫേക്ക് വീഡിയോകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു.

പരിപാടിയില്‍ ഇന്ത്യയെ ‘വിക്ഷിത് ഭാരത്’ (വികസിത ഇന്ത്യ) ആക്കാനുള്ള തന്റെ ദൃഢനിശ്ചയത്തെക്കുറിച്ചും മോദി പരാമര്‍ശിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button