തിരുവനന്തപുരം: വഴിയരികില്‍ ബോധംകെട്ടു കിടന്ന യുവതിയെ രക്ഷിക്കാന്‍ എത്തിയ ആംബുലന്‍സിനും പോലീസിനും ലഭിച്ചത് ശകാരവര്‍ഷം. കനിവ് 108 വിഴിഞ്ഞം ആംബുലന്‍സിന്റെ കന്നിയോട്ടം തന്നെയാണ് ജീവനക്കാര്‍ക്ക് പൊല്ലാപ്പായത്. യുവതി ബോധം കേട്ടു വീണു കിടക്കുന്നു എന്ന സന്ദേശത്തെ തുടര്‍ന്നാണ് ആംബുലന്‍സ് സ്ഥലത്തെത്തിയത്. എന്നാല്‍ ജീവനകാര്‍ക്ക് അതേ വനിതയുടെ തന്നെ ശകാരമാണ് ലഭിച്ചത്. പാച്ചല്ലുര്‍ ചുടുകാട് മുടിപ്പുരയ്ക്ക് മുന്നില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
റോഡിലൂടെ നടന്നു പോകുകയായിരുന്ന ഒരു ഉത്തരേന്ത്യന്‍ വനിതയാണ് പെട്ടെന്ന് റോഡിന്റെ ഡിവൈഡറില്‍ കിടന്നത്. ഇത് കണ്ടു നിന്ന നാട്ടുകാര്‍ ഓടിക്കൂടി. കടുത്ത ചൂടില്‍ തലചുറ്റി വീണതാണെന്ന് കരുതിയ അവര്‍ 108 ആംബുലന്‍സ് വിളിച്ചു. ഒപ്പം തിരുവല്ലം പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. ഉടന്‍ തന്നെ പെട്രോളിംഗിലുണ്ടായിരുന്ന പിങ്ക് പോാലീസും ആംബുലന്‍സും സ്ഥലത്ത് പാഞ്ഞെത്തി. യുവതിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ താന്‍ വെയില്‍ കായാന്‍ കിടന്നതാണെന്നായിരുന്നു യുവതിയുടെ മറുപടി. കൂടെ നാട്ടുകാരെയും ആംബുലന്‍സ് ജീവനക്കാരെയും ഇവര്‍ ചീത്ത വിളിച്ചു. ഇതോടെ നാട്ടുകാര്‍ മടങ്ങി. യുവതിയെ പിങ്ക് പോലീസ് തിരുവല്ലം സ്റ്റേഷനിലും തുടര്‍ന്ന് സിജെഎം കോടതിയില്‍ ഹാജരാക്കി. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇവരെ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റിയതായി തിരുവല്ലം പോലീസ് പറഞ്ഞു.
Post Your Comments