ന്യൂ ഡൽഹി : ലോകത്ത് ഏറ്റവുമധികം പേര്‍ ആരാധിക്കപ്പെടുന്ന ഇന്ത്യക്കാരിൽ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഗവ് സര്‍വ്വെ ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രണ്ടാം സ്ഥാനം ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി സ്വന്തമാക്കി. നാൽപത്തിയൊന്ന് രാജ്യങ്ങളിൽ നിന്നും 42,000 പേരാണ് യുഗവ് സര്‍വ്വെയില്‍ പങ്കെടുത്തത്. ഇതിൽ 15.66% പേരുടെ പിന്തുണയോടെയാണ് മോദി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും മറികടന്നു രണ്ടാമതെത്തിയ ധോണിക്ക് 8.58% പേരുടെ പിന്തുണയാണുള്ളത്.
പട്ടികയില്‍ രത്തന്‍ ടാറ്റ (8.02 ശതമാനം), ബരാക് ഒബാമ (7.36 ശതമാനം), ബില്‍ ഗേറ്റ്‌സ് (6.96 ശതമാനം) എന്നിവർ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ സ്വന്തമാക്കി. സച്ചിന്‍ ടെന്‍ഡുല്‍ക്കർ ആറാം സ്ഥാനത്തും, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഏഴാം സ്ഥാനത്തുമാണ്. അതോടൊപ്പം തന്നെ 2.95% പേരുടെ പിന്തുണയുമായി പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആദ്യ പത്തിൽ ഇടംനേടി.
Post Your Comments