Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

വെല്ലുവിളികൾക്കൊപ്പം സ്ത്രീകൾ നേരിടുന്ന നിസ്സഹായാവസ്ഥയും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ

തൃശൂർ: സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾക്കൊപ്പം അവർ നേരിടുന്ന നിസ്സഹായാവസ്ഥയും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. സ്ത്രീകൾക്ക് കൂടുതൽ നീതി ലഭിക്കുന്നതിന് വേണ്ട എല്ലാ സാഹചര്യവും ഒരുക്കുകയാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. കേസുകൾ തീർപ്പാക്കുമ്പോൾ കക്ഷികൾ ഹാജരാകാത്ത സംഭവങ്ങളുണ്ട്. ഇത് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വനിതാകമ്മീഷൻ അംഗങ്ങളായ ഇ എം രാധ, ഷിജി ശിവജി എന്നിവർ വ്യക്തമാക്കി. മെഗാ അദാലത്തിൽ 77 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 36 കേസുകൾ തീർപ്പാക്കി. ഏഴു കേസുകളിൽ റിപ്പോർട്ട് തേടാനും ഒരു കേസ് ഡി എൻ എ പരിശോധനയ്ക്കു ശേഷം പരിഗണിക്കുമെന്നും ഒരു കേസ് കമ്മീഷൻ പരിശോധിക്കുമെന്നും അംഗങ്ങൾ അറിയിച്ചു.

ചാലക്കുടിയിൽ 92 വയസ്സുള്ള മാതാവിനെ ഉപദ്രവിച്ച് വീടും സ്വത്തും തട്ടിയെടുത്ത് ചെലവിനു നൽകാതിരിക്കുന്ന മകനെതിരെ വനിതാകമ്മീഷൻ നടപടിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം ചാലക്കുടി എസ് എച്ച് ഒ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. മൂന്ന് ആൺമക്കളിൽ ഇളയവനായ മകനോടൊപ്പമാണ് വൃദ്ധ കഴിഞ്ഞുവന്നിരുന്നത്. എന്നാൽ കാലങ്ങളായി സ്വത്തിന്റെയും സ്വത്തു വകകളുടെയും പേരിൽ മകൻ നിരന്തരം ഉപദ്രവിക്കുകയും ചെലവിനു നൽകാതിരിക്കുകയും ചെയ്തുവെന്നാണ് മാതാവിന്റെ പരാതി. സ്വന്തം പേരിലുള്ള വീടും പറമ്പും എഴുതിവാങ്ങി തട്ടിയെടുത്തുവെന്നും മാതാവ് പരാതിപ്പെട്ടു. കുന്നംകുളം വിവേകാനന്ദ കോളേജിൽ അധ്യയന വർഷത്തിന്റെ ആരംഭത്തിൽ നടന്ന വിദ്യാർത്ഥി സംഘർഷങ്ങളുടെ ഭാഗമായി എസ്എഫ്‌ഐ വനിതാ നേതാവിനെ മർദിച്ച സംഭവത്തിലുള്ള കേസ് കോടതി പരിഗണനയിലേക്ക് കൈമാറാനും കമ്മീഷൻ നിർദേശിച്ചു. വനിതാ കമ്മീഷൻ എസ് ഐ എൽ. രമയും അദാലത്തിൽ പങ്കെടുത്തു. അടുത്ത സിറ്റിങ് ഒക്‌ടോബർ 16 ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button