Latest NewsKeralaNews

യുവതികള്‍ക്ക് ശബരിമല മാത്രേ കയറാവൂ..? നിയമസഭയില്‍ അയിത്തമായിരിക്കും അല്ലേ…?- പരിഹാസത്തോടെ യുവതിയുടെ കുറിപ്പ്

അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളായ യുവപോരാളികളെ രംഗത്തിറക്കിയ സിപിഎമ്മിനെ പരിഹസിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കേരളയുടെ സെക്രട്ടറിമാരില്‍ ഒരാളായ ശ്രീജ നെയ്യാറ്റിന്‍കര. സ്ത്രീകളെ ശബരിമലയില്‍ മാത്രം മതിയോ എന്നും അത് നിയമസഭയില്‍ ആവശ്യമില്ലേ എന്നുമാണ് ശ്രീജയുടെ പരിഹാസം. വനിതാ മതില്‍ പണിയാന്‍ ഉപയോഗിച്ച സ്ത്രീകളില്‍ ഒരാളെയെങ്കിലും പരിഗണിക്കാമായിരുന്നു എന്നും ശ്രീജ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

ശ്രീജയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എൽ ഡി എഫിന്റെ സ്ഥാനാർഥി പട്ടിക കണ്ടു… അഞ്ചു യുവ പുരുഷന്മാർ… കൊള്ളാം..പക്ഷേ ഒരു സംശയം യുവതികൾക്ക് ശബരിമല മാത്രേ കയറാവൂ..? നിയമസഭയിൽ അയിത്തമായിരിക്കും അല്ലേ…?

സ്ത്രീ നവോത്ഥാനമെന്ന രാഷ്ട്രീയം പറഞ്ഞു വനിതാ മതിൽ പണിയാനിറങ്ങിയവർക്കു പേരിനൊരു സ്ത്രീയെങ്കിലും …? പറ്റില്ലല്ലേ…? മതിൽ പണിയാൻ മാത്രം മതിയല്ലേ സ്ത്രീകളെ…?

ശബരിമല കയറുന്നതിലെ യുവതീ വിവേചനം അഡ്രസ് ചെയ്യുക മാത്രമല്ല സഖാക്കളേ സ്ത്രീ നവോത്ഥാനം നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്കെത്താനുള്ള രാഷ്ട്രീയ സാഹചര്യം ഉണ്ടാകുക എന്നത് കൂടെയാണ്.. അഞ്ചു പുരുഷ സ്ഥാനാർഥികൾക്കിടയിൽ ഒരു സ്ത്രീ പോലും ഇല്ലാതെ പോകുന്നതു ലിംഗ വിവേചനമില്ലാതെ മറ്റെന്താണ്?

https://www.facebook.com/sreeja.neyyattinkara/posts/2390330104420097

shortlink

Related Articles

Post Your Comments

Related Articles


Back to top button