തൃശൂര്‍ : പുരസ്കാര നിര്‍ണയത്തിലും സിപിഎം സ്വാധീനം..പാര്‍ട്ടി അനുഭാവിയ്ക്ക് വയലാര്‍ പുരസ്കാരം നല്ക്കാന് വന്‍ സന്മര്‍ദ്ദം,അവസാനം പുരസ്കാര നിര്‍ണയ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രൊഫ. എംകെ സാനു രാജിവച്ചിറങ്ങേണ്ടി വന്നു. ഇക്കൊല്ലത്തെ വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്കാര നിര്‍ണയത്തിലാണ് പാര്‍ട്ടിയുടെ ഇടപെടല്‍ നടന്നത്.
ഇടത് സഹയാത്രികനായ പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയ്ക്ക് പുരസ്കാരം നല്‍കണമെന്ന ബാഹ്യ സമ്മര്‍ദത്തെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ുകള്‍. അര്‍ഹതയില്ലാത്ത കൃതിക്ക് പുരസ്കാരം നല്‍കണമെന്ന് ചിലര്‍ സമ്മര്‍ദ്ദം ചെലുത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി.
ഇടത് പാര്‍ട്ടികളുമായി അടുത്ത ബന്ധമുള്ള പുതുശ്ശേരി രാമചന്ദ്രന് പുരസ്കാരം നല്‍കണമെന്ന ആവശ്യമാണ് ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയത്്. ഇതില്‍ എംകെ സാനുവിന് വിയോജിപ്പുണ്ടായിരുന്നു. ‘കമ്മ്യൂണിസ്റ്റ് ബന്ധമുള്ള, മലയാളത്തിലെ പ്രമുഖ കവിയും ഭാഷാ ഗവേഷകനും അധ്യാപകനുമായ ഒരാളുടെ ആത്മകഥയ്ക്ക് പുരസ്കാരം നല്‍കാനുള്ള സമിതിയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് രാജി’യെന്ന് അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.
വിജെ ജെയിംസിന്റെ ‘നിരീശ്വരന്’ എന്ന നേവലും ഏഴാച്ചേരി രാമചന്ദ്രന്റെ ‘ഇലത്തുമ്പിലെ വജ്രദാഹം’ എന്ന കാവ്യവും അവസാനവട്ടം വരെ പരിഗണിച്ചിരുന്നു. എന്നാല്‍ അര്‍ഹതയില്ലാത്ത കൃതിക്ക് പുരസ്കാരം നല്‍കുന്നതിനായി കടുത്ത ബാഹ്യ സമ്മര്‍ദങ്ങളും ഇടപെടലും സമിതിക്ക് മേലുണ്ടായി. അതിന് കൂട്ടുനില്‍ക്കാനാവാത്തതിനാല്‍ രാജിവയ്ക്കുന്നു എന്നാണ് രാജിക്കത്തില്‍ എം.കെ സാനു പറയുന്നത്.
പുരസ്ക്കാരങ്ങള്‍ക്ക് പാര്‍ട്ടി ബന്ധമുള്ളവരെ പരിഗണിക്കുന്നുവെന്ന ആക്ഷേപം പല അവാര്‍ഡ് നിര്‍ണയത്തിലും ഉയരാറുള്ളതാണ്. അവാര്‍ഡ് ലഭിക്കുന്നതിന് വേണ്ടി ഭരണകക്ഷിയ്ക്ക് ഒത്താശ പാടുന്ന നിലപാടുകള്‍ പല എഴുത്തുകാരും സ്വീകരിക്കുന്നു. അതിനാല്‍ ഇവരുടെ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ചിലരെ പ്രീണിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ് എന്നാണ് ഉയരാറുള്ള ആരോപണം. ഇത്തരം ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് വയലാര്‍ പുരസ്ക്കാര നിര്‍ണയ സമിതിയിലുണ്ടായ പൊട്ടിത്തെറി.
Post Your Comments