Latest NewsKauthuka Kazhchakal

കുട്ടിക്കുരങ്ങിന്റെ വേര്‍പാടില്‍ സങ്കടപ്പെട്ട് കുരങ്ങിന്‍ കൂട്ടം; കണ്ണീരണിയിക്കും ഈ വീഡിയോ

മക്കളുടെ വിയോഗത്തില്‍ പരം മാതാപിതാക്കള്‍ക്ക് മറ്റൊരു ദു:ഖമുണ്ടാകാനിടയില്ല. സ്വന്തം കുഞ്ഞുങ്ങളല്ല മരിച്ചതെങ്കില്‍ പോലും മറ്റൊരമ്മയുടെ ദുഃഖമോര്‍ത്ത് ചില അമ്മമാര്‍ കരയാറില്ലേ. എന്നാല്‍ ഈ സങ്കടങ്ങള്‍ മനുഷ്യര്‍ക്ക് മാത്രം ഉണ്ടാകുന്ന ഒന്നല്ല. മൃഗങ്ങളും കരയാറുണ്ട്. ഇനി പറയുന്നത് അത്തരത്തില്‍ ഒരു സംഭവത്തിന്റെ കഥയാണ്.

രാജസ്ഥാനിലാണ് ഈ സംഭവം നടക്കുന്നത്. ബിബിസി -യുടെ, ‘സ്‌പൈ ഇന്‍ ദ വൈല്‍ഡ്’ ഡോക്യുമെന്ററിക്ക് വേണ്ടിയായിരുന്നു ഈ പഠനം നടത്തിയത്. രാജസ്ഥാന്‍ ലംഗൂറുകള്‍ എന്നൊരിനം കുരങ്ങുകള്‍ക്കിടയിലേക്ക് ഒരു അനിമട്രോണിക്‌സ് ലംഗൂറിനെ (റോബോട്ട്) വിട്ടു. കണ്ടാല്‍ മറ്റുള്ള ലംഗൂറുകളെപ്പോലെ തന്നെയിരിക്കും ഈ മോഡലും. ലംഗൂറുകളുടെ ജീവിതരീതികള്‍ പകര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ഇത്. കൈകാലുകള്‍ ഇടയ്ക്കിടെ അനക്കാന്‍ അതിന് കഴിയുമായിരുന്നു. ലംഗൂറുകളുടെ ശബ്ദം അതിനുള്ളില്‍ റെക്കോര്‍ഡ് ചെയ്തു വെച്ചിരുന്നു. അതും ഇടയ്ക്കിടെ പുറപ്പെടുവിക്കാന്‍ ആ മോഡലിന് കഴിഞ്ഞിരുന്നു. ലംഗൂറുകളുടെ ആ കൂട്ടം ഈ കുട്ടിലംഗൂറിന് ജീവനുണ്ടെന്ന് കരുതി. കുഞ്ഞുങ്ങളില്ലാതിരുന്ന ഒരു പെണ്‍ ലംഗൂര്‍ അതിനെ സ്വന്തം കുഞ്ഞിനെപ്പോലെ കണ്ടുകൊണ്ട് പരിചരിക്കാനും തുടങ്ങി. അവനെ മടിയിലിരുത്തി മുടിയിലെ പേന്‍ നോക്കുകയും നക്കിത്തോര്‍ത്തി സ്‌നേഹിക്കുകയും ചെയ്തു.

ഒടുവില്‍ ആ അമ്മക്കുരങ്ങ് കുഞ്ഞിനെയും കൊണ്ട് മരക്കൊമ്പില്‍ കയറിപ്പറ്റിയിരുന്നു. പക്ഷേ, അതിനൊരു കൈപ്പിഴ പറ്റി. കൊമ്പില്‍ ഇരുന്നുകൊണ്ട് അതിനെ കളിപ്പിക്കുന്നതിനിടെ പിടിവിട്ട് ഈ അനിമട്രോണിക്‌സ് കുട്ടിക്കുരങ്ങ് താഴെ പാറപ്പുറത്തേക്ക് വീണുപോയി. താഴെ വീണ കുരങ്ങിന് എഴുന്നേല്‍ക്കാനായില്ല. അതിന്റെ ഉടലില്‍ യന്ത്രസഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന കൃത്രിമജീവന്‍ നിലച്ചു. പിന്നെ അത് കൈകാലുകള്‍ ചലിപ്പിച്ചില്ല. ഉള്ളില്‍ നിന്നുപുറപ്പെട്ടിരുന്ന ശബ്ദവും നിലച്ചു. പിന്നാലെ പാഞ്ഞുവന്ന കുരങ്ങന്‍പറ്റം ആ കുഞ്ഞിന് ചുറ്റും കൂടി, നെഞ്ചത്ത് ചെവി വെച്ച് നോക്കിയും, മണം പിടിച്ചും, കുലുക്കിനോക്കിയും പരിഭ്രാന്തരായി. ആ അമ്മക്കുരങ്ങിന് സങ്കടം സഹിക്കാനായില്ല. തന്റെ ശ്രദ്ധക്കുറവുകൊണ്ട് ഒരു കുട്ടിക്കുരങ്ങ്, അതും തന്റേതല്ലാത്ത കുഞ്ഞിന് അപകടം പറ്റി മരിച്ചുപോയതില്‍ അതിന് അടക്കാനാകാത്ത സങ്കടമുണ്ടായിരുന്നു.

പിന്നീട് ആ കുരങ്ങിന്‍ കൂട്ടത്തിനിടയില്‍ നടന്നത് ആരുടേയും കണ്ണുനനയിക്കുന്ന കുറെ സംഭവങ്ങളായിരുന്നു. കുരങ്ങിന്‍ കുഞ്ഞിനെ തട്ടിവിളിച്ചും എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചും അമ്മക്കുരങ്ങും കൂട്ടരും അതിനരികില്‍ നിലയുറപ്പിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button