
അഞ്ചു പവന്റെ മാല പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞ സംഘം തോര്‍ത്തുമുണ്ടിനൊപ്പം അബദ്ധത്തില്‍ മാലയും വലിച്ചെറിഞ്ഞു. സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ സംഘം ഉടമയായ സ്ത്രീയുടെ മൂന്നര പവന്റെ മാലയാണ് ആദ്യം പൊട്ടിച്ചെടുത്തത്. പിന്നീട് ഇവര്‍ മറ്റൊരു സ്ത്രീയുടെ മാലയും പൊട്ടിച്ചെങ്കിലും അത് റോഡില്‍ അബദ്ധത്തില്‍ വലിച്ചെറിയുകയായിരുന്നു. ചെറുവാളം ജംക്ഷനു സമീപം കട നടത്തുന്ന സുധര്‍മ്മയുടെ മാലയാണ് സംഘം ആദ്യം പൊട്ടിച്ചത്.
സുധര്‍മ്മയുടെ കടയില്‍ എത്തിയവര്‍ ആവശ്യപ്പെട്ട സാധനം എടുത്തു കൊടുക്കുന്നതിനു വേണ്ടി തിരിയുമ്പോഴാണ് മാല പൊട്ടിച്ചെടുത്ത് സംഘം കടന്നുകളഞ്ഞത്. തുടര്‍ന്ന് 5 കിലോമീറ്റര്‍ അകലെ വാഴത്തോപ്പുപച്ചയില്‍ എത്തിയപ്പോള്‍ അതുവഴി നടന്നുപോകുകയായിരുന്ന ശാന്തയുടെ അഞ്ച് പവന്റെ മാലയും പൊട്ടിച്ചു. എന്നാല്‍ പൊട്ടിച്ചെടുക്കുമ്പോള്‍ അവര്‍ ധരിച്ചിരുന്ന തോര്‍ത്തുമുണ്ട് ഉള്‍പ്പെടെയാണ് മോഷ്ടാക്കളുടെ കയ്യിലകപ്പെട്ടത്.
ബൈക്കിലിരുന്ന് തോര്‍ത്ത് റോഡിലേക്ക് വലിച്ചെറിയവെ മാലയും അബദ്ധത്തില്‍ എറിയുകയായിരുന്നു. പിന്നീട് മാല ഉപേക്ഷിച്ച് പോവുകയായിരുന്നു സംഘം. അതേസമയം കെവിയുപിഎസിനു മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്ന് മോഷ്ടാക്കളുടെ ദൃശ്യം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Post Your Comments