കൊച്ചി: മരട് ഫ്ളാറ്റ് നിര്‍മാണ കമ്പനികള്‍ക്കെതിരെ കേസ് , അന്വേഷണം ക്രൈംബ്രാഞ്ചിന്. ഇതോടെ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്ളാറ്റ് നിര്‍മ്മാതാക്കളും അന്വേഷണ ഉദ്യോഗസ്ഥരും കുടുങ്ങും. മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് ഫ്ളാറ്റ് നിര്‍മ്മാണ കമ്പനിക്കെതിരെ ഇന്നലെ ക്രിമിനല്‍ കേസെടുത്തത്. ഈ കേസ് പ്രത്യേക സംഘം അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിട്ടു.
വഞ്ചന, നിയമലംഘനം മറച്ചുവച്ചുള്ള വില്‍പ്പന എന്നീ കുറ്റങ്ങള്‍ക്കാണ് മരട് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആല്‍ഫാ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ നിര്‍മ്മാണക്കമ്പനികളുടെ ഉടമകളാണ് കേസിലെ പ്രതികള്‍.
കമ്പനി ഉടമകളെ കൂടാതെ അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം കൈമാറാനാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments