ന്യൂഡല്‍ഹി: റായ്ബറേലിയില്‍വെച്ച് ട്രക്ക് കാറിലിടിച്ച് അവശനിലയിലായിരുന്ന ഉന്നാവ് ബലാത്സംഗക്കേസില്‍ ഇരയായപെൺകുട്ടി ആശുപത്രി വിട്ടു. പെൺകുട്ടിയുടെ ചികിത്സ പൂർത്തിയായതായി ആശുപത്രി അധികൃതർ അറിയിച്ചു.
ALSO READ: സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ ഏഴുവയസ്സുകാരന് അതേ ബസ് കയറി ദാരുണാന്ത്യം
റോഡപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇവരെ കോടതി നിര്‍ദേശ പ്രകാരം ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയേയും കുടുംബത്തേയും ഡല്‍ഹിയില്‍ താമസിക്കാന്‍ സൗകര്യമൊരുക്കണമെന്നും കോടതി ഉത്തരവിട്ടു.ജൂലായ് 28-നാണു പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ റായ്ബറേലിയില്‍വെച്ച് ട്രക്കിടിച്ചത്. ബലാത്സംഗക്കേസ് അട്ടിമറിക്കുന്നതിനായി മുന്‍ ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സേംഗറും കൂട്ടാളികളും ആസൂത്രണം ചെയ്തതാണ് അപകടമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.
ALSO READ: മരട് ഫ്‌ളാറ്റ് പ്രശ്‍നം: ഫ്ലാറ്റ് പൊളിക്കാൻ സർക്കാർ ചുമതല നൽകിയ ഉദ്യോഗസ്ഥൻ നടപടികളിലേക്ക്
ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ സുപ്രീംകോടതി നിര്‍ദേശപ്രകാരം വിമാനമാര്‍ഗമാണ് എയിംസിലെ ട്രോമാ കെയറില്‍ എത്തിച്ചത്.
Post Your Comments