ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് ആശയങ്ങളെ ജീവിതചര്യയാക്കി മാറ്റിയ കോടിക്കണക്കിന് ഇന്ത്യകാർക്ക് ഗോള്‍ കീപ്പര്‍ പുരസ്കാരം സമ്മാനിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇത് ഭാരത ജനത തനിക്കു തന്ന അംഗീകാരമാണെന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് മോദി പറഞ്ഞു. മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി 2014 ഒക്ടോബര്‍ 2ന് തുടക്കം കുറിച്ച സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്ഷികത്തില് തന്നെ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. ഒരു കാര്യം നിറവേറ്റാനായി 130 കോടി ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്താല്‍ ഏത് വെല്ലുവിളികളെയും അതിജീവിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ALSO READ: വാഹനാപകടം: ഉന്നാവ് ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ ചികിത്സ പൂർത്തിയായി
ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 11 കോടിയിലധികം ശൗചാലയങ്ങളാണ് സ്വച്ഛ് ഭാരത് മിഷനിലൂടെ നിര്‍മ്മിച്ചത്. ഇതിലൂടെ രാജ്യത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമാണ് ഏറെ ഗുണമുണ്ടായതെന്നും പുരസ്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി പറഞ്ഞു.
ALSO READ: മരട് ഫ്ളാറ്റ് പ്രശ്നം: ഫ്ലാറ്റ് പൊളിക്കാൻ സർക്കാർ ചുമതല നൽകിയ ഉദ്യോഗസ്ഥൻ നടപടികളിലേക്ക്
സ്വച്ഛ് ഭാരതിലൂടെ പൂര്‍ണ ശുചിത്വ ഇന്ത്യയിലേക്ക് രാജ്യം അടുക്കുകയാണെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പൂര്‍ണ ആരോഗ്യമുള്ള ഇന്ത്യന്‍ ജനതയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് മോദി വ്യക്തമാക്കി. 11 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചതിലൂടെ ഇന്ത്യയിലെ 98 ശതമാനം ഗ്രാമങ്ങള്‍ക്കും ശുചിത്വ പരിരക്ഷ ഉറപ്പുവരുത്താന്‍ കഴിഞ്ഞു. ഇതിലൂടെ കുട്ടികള്‍ നേരിട്ടിരുന്ന ഹൃദയസംബന്ധമായ രോഗങ്ങള്‍ കുറയ്ക്കാനും സ്ത്രീകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞു. സ്വച്ഛ് ഭാരതിലൂടെ പൂര്‍ണ ശുചിത്വ പദ്ധവി കൈവരിക്കാനായി സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments