Latest NewsNewsInternational

ഇന്ത്യയുടെ രാഷ്ട്ര പിതാവ് ലോകത്തിന് മുന്നില്‍ മതസാഹോദര്യവും സാംസ്‌കാരിക ഐക്യവും കൂട്ടിയിണക്കിയ വ്യക്തിത്വം; മഹാത്മാഗാന്ധിയെക്കുറിച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി പറഞ്ഞത്

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി ലോകത്തിന് മുന്നില്‍ മതസാഹോദര്യവും സാംസ്‌കാരിക ഐക്യവും കൂട്ടിയിണക്കിയ വ്യക്തിത്വത്തിന് മാതൃകയായിരുന്നെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദാ ആര്‍ഡന്‍. ഇന്ത്യ ഐക്യരാഷ്യസഭാ വേദിയില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍ സംബന്ധിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ജസീന്ദ ആര്‍ഡന്‍.

ALSO READ: ഭീകരവാദം വ്യവസായമാക്കി മാറ്റിയ പാകിസ്ഥാനുമായി ചർച്ചയോ? ഇന്ത്യൻ വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കി

ജീവിതത്തില്‍ അഹിംസ ശീലിക്കണമെന്നും മഹാത്മാഗാന്ധി പഠിപ്പിച്ചു. സത്യസന്ധത,ദയ,സഹിഷ്ണുത മുതലായവയുടെ മഹത്വവും ലോകത്തിന് കാണിച്ചുകൊടുത്തത് ഗാന്ധിയായിരുന്നു. ജസീന്ദ പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സാംസ്‌കാരികപരിപാടിയിലാണ് വിവിധരാജ്യങ്ങളിലെ നേതാക്കളോടൊപ്പം പങ്കെടുത്ത ജസീന്ദ മഹാത്മാഗാന്ധിയുടെ വ്യക്തിത്വത്തെ പുകഴ്ത്തിയത്.

ALSO READ: ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായ വരാഹം ഓര്‍മ്മിപ്പിക്കുന്നത് സമുദ്രസംരക്ഷണവും, ത്യാഗവും; പുതിയ കപ്പല്‍ രാജ്യത്തിനു സമര്‍പ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി

ഒരുകാലഘട്ടത്തില്‍ മതം മനുഷ്യരെ വിഘടിപ്പിക്കാനുപയോഗിച്ച കാലഘട്ടത്തിലാണ് ഗാന്ധി ജനങ്ങളെ ഒന്നിപ്പിച്ചത്. ജസീന്ദ പറഞ്ഞു. എന്റെ സ്‌ക്കൂള്‍ ജീവിതകാലഘട്ടത്തിലാണ് ഞാനാദ്യമായി മഹാത്മാഗാന്ധിയെപ്പറ്റി അറിഞ്ഞതെന്നും ജസീന്ദ കൂട്ടിച്ചേര്‍ത്തു. ക്രൈസ്റ്റ് ചര്‍ച്ചില്‍ കഴിഞ്ഞ മാര്‍ച്ച് മാസമുണ്ടായ ഭീകരാക്രമണം പരാമര്‍ശിച്ചുകൊണ്ടാണ് ജസീന്ദ സംസാരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button