പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജനീഷ് കുമാർ മത്സരിക്കും. സ്ഥാനാർത്ഥിയെ നിർണയിക്കാൻ ഇന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നിരുന്നു. എന്നാൽ യോഗത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് സ്ഥാനാർത്ഥി നിർണയ തീരുമാനം മണ്ഡലം കമ്മിറ്റിക്ക് വിടുകയായിരുന്നു.
ഇതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിൽ മൂന്നിടങ്ങളിലെ സ്ഥാനാർത്ഥികളെ സിപിഐഎം പ്രഖ്യാപിച്ചു. വട്ടിയൂർക്കാവിൽ വികെ പ്രശാന്തും, മഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പുവുമാണ് സ്ഥാനാർത്ഥികൾ. കെയു ജനീഷ് കുമാർ, സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിഐടിയു ജില്ലാ സെക്രട്ടറി പി ജെ. അജയകുമാർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എംഎസ് രാജേന്ദ്രൻ എന്നിവരായിരുന്നു സ്ഥാനാർഥി പട്ടികയിൽ ഉണ്ടായിരുന്നത്.
ALSO READ: പോപ്പ്കോണിലെ റബ്ബർ സാന്നിധ്യം; ദുബായ് മുനിസിപ്പാലിറ്റി പറഞ്ഞത്
Post Your Comments