KeralaLatest NewsNews

കോന്നി താലൂക്ക് ഓഫീസിലെ അനധികൃത അവധി; നടപടിക്ക് ശുപാർശ ചെയ്ത് കളക്ടർ, സർവീസ് ചട്ടങ്ങളുടെ ലംഘനമെന്ന് റിപ്പോര്‍ട്ട്

കോന്നി: കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനധികൃത അവധിയിൽ നടപടിക്ക് ശുപാർശ ചെയ്ത് കളക്ടർ. ഇന്നലെ രാത്രിയാണ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. ജീവനക്കാർ കൂട്ട അവധിയെടുത്തത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായതായും ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

കോന്നി താലൂക്ക് ഓഫീസിൽ ആകെയുള്ള 61 ജീവനക്കാരിൽ മുപ്പതിലേറെ പോരും അവധിയെടുത്ത് വിനോദയാത്ര പോയിരുന്നു. പൊതുജനത്തെ വെല്ലുവിളിച്ചുകൊണ്ട് ഓഫീസ് പൂട്ടിയിട്ടാണ് കോന്നി താലൂക്ക് ഓഫീസിൽനിന്ന് 20 ജീവനക്കാർ അവധിയെടുത്തും 19 പേർ അവധി എടുക്കാതെയും മൂന്നാറിന് വിനോദയാത്ര പോയത്.

ഇതോടെയാണ് ജനകീയ പ്രതിഷേധം ശക്തമായത്. അതേസമയം, കോന്നിയിലെ കൂട്ട അവധി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ റവന്യൂ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതില്‍ മാര്‍ഗരേഖ തയ്യാറാക്കാന്‍ നീക്കമുണ്ട്. ഇന്ന് ചേരുന്ന റവന്യു സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ജനങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്ന റവന്യൂവകുപ്പായത് കൊണ്ട് ജീവനക്കാരില്‍ എത്ര ശതമാനം പേര്‍ക്ക് ഒരു ദിവസം അവധി നല്‍കാമെന്നതില്‍ പൊതു മാനദണ്ഡം ഉണ്ടാക്കാനാണ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button