Latest NewsNewsSports

കൊറിയ ഓപ്പണിലെ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു : സിന്ധുവിന് പിന്നാലെ സൈനയും പുറത്തേക്ക്

സോൾ :കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു. ലോക ചാമ്പ്യന്‍ പി വി സിന്ധുവിന് പിന്നാലെ സൈ നെഹ്‌വാളും പുറത്തേക്ക്. ആദ്യ റൗണ്ട് മത്സരത്തിൽ ദക്ഷിണ കൊറിയയുടെ കിം ഗാ ഉന്നിനെതിരെ ആദ്യ ഗെയിം 21-19ന് സ്വന്തമാക്കിയ സൈനയ്ക്ക് രണ്ടാം ഗെയിം 18-21ന് നഷ്ടമായി. മൂന്നാം ഗെയിമില്‍ 1-8ന് പിന്നില്‍ നില്‍ക്കെ പരിക്കേറ്റു, ഇതോടെ പൂര്‍ത്തിയാക്കാനാവാതെ സൈന പിന്‍മാറുകയായിരുന്നു.

നേരത്തെ ലോക ചാമ്പ്യനായ പി വി സിന്ധു ആദ്യ റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വിയുമായി പുറത്തായിരുന്നു. അമേരിക്കയുടെ ബൈവന്‍ സാംഗിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു തോറ്റത്. ആദ്യഗെയിം 21-7ന് സ്വന്തമാക്കിയ സിന്ധു അനായാസം വിജയിക്കുമെന്ന് കരുതിയെങ്കിലും രണ്ടും മൂന്നൂം ഗെയിമുകളില്‍ സാംഗ് കടുത്ത പോരാട്ടം പുറത്തെടുക്കുകയും മൂന്നാം ഗെയിമില്‍ കാര്യമായ പോരാട്ടമില്ലാതെ സിന്ധു മത്സരം കൈവിടുകയായിരുന്നു.

പുരുഷ വിഭാഗത്തില്‍ സായ് പ്രണീതും മത്സരം പൂര്‍ത്തിയാക്കാതെ പിന്‍മാറിയിരുന്നു.ഡെന്‍മാര്‍ക്കിന്റെ ആന്‍ഡേഴ്സ് അന്റോണ്‍സെനെതിരെ ആദ്യ ഗെയിം 9-21ന് നഷ്ടമായിരുന്നു. രണ്ടാം ഗെയിമില്‍ 7-11ന് പിന്നില്‍ നില്‍ക്കെ സായ് പ്രണീത് പരിക്കേറ്റ് പിന്‍മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button