ചെന്നൈ: തീരദേശ നിരീക്ഷണത്തിനായുള്ള പുതിയ കപ്പല്‍ വരാഹ കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തിനു സമര്‍പ്പിച്ചു. ആധുനിക നിരീക്ഷണ സംവിധാനങ്ങളോടുകൂടിയ കപ്പലാണ് വരാഹ. സമുദ്രസംരക്ഷണവും , ത്യാഗവും ആണ് ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായ വരാഹം ഓര്‍മ്മിപ്പിക്കുന്നത്. തീരസംരക്ഷണത്തിനായി അതേ വരാഹത്തെ തിരിച്ചുകൊണ്ടുവന്നതിന് ഇന്ത്യന്‍ നാവികസേനയെയും കപ്പല്‍ശാലയെയും അഭിനന്ദിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
മയക്കുമരുന്ന് കടത്ത്, കൂട്ടിയിടി, മോഷണം,സമുദ്ര ഭീകരത, കള്ളക്കടത്ത്, എണ്ണ ചോര്‍ച്ച, തുടങ്ങിയ വെല്ലുവിളികളോട് പ്രതികരിക്കുന്നതില്‍ വരാഹ തീരസംരക്ഷണ സേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തേകാനായുള്ള സംരംഭങ്ങള്‍ തീര്‍ച്ചയായും സൈനിക മേഖലയ്ക്കും ആശ്വാസകരമാണ്.സേനയുടെ ഉപരിതല സ്വത്തുക്കളുടെ ഉല്‍പാദനത്തിനും പരിപാലനത്തിനുമുള്ള ശക്തമായ പിന്തുണ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.
ALSO READ: സഹകരണ ബാങ്ക് അഴിമതി: എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രതികരണം പുറത്ത്
കപ്പലിന് 20 ദിവസം തുടര്‍ച്ചയായി കടലില്‍ കഴിയാന്‍ സാധിക്കും. പുതിയ കപ്പലില്‍ അതിവേഗ ബോട്ടുകള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, ആധുനിക നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. തീരദേശ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി ഏഴ് രാജ്യങ്ങളിലെ സമുദ്രസംരക്ഷണ സേനയുമായി ഇന്ത്യന്‍ തീരസംരക്ഷണ സേന ധാരണാപത്രം ഒപ്പിട്ടതായി രാജ്നാഥ് സിംഗ് പറഞ്ഞു. ചെന്നൈ നാവിക സേനാ ആസ്ഥാനത്ത് വരാഹയുടെ പ്രവര്‍ത്തനത്തിനും രാജ്‌നാഥ് സിംഗ് തുടക്കം കുറിച്ചു.
Post Your Comments