2011-15 കാലയളവിനും 2016-20 നും ഇടയില്‍ ഇന്ത്യയുടെ ആയുധ ഇറക്കുമതി 33 % കുറഞ്ഞുവെന്ന് സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ, കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ആയുധ ഇറക്കുമതി വലിയ തോതില്‍ കുറഞ്ഞുവെന്നാണ് രേഖകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.
വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത സൈനിക ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ രാജ്യം സ്വീകരിച്ച നടപടികള്‍ ഫലപ്രദമായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സങ്കീര്‍ണ്ണമായ സംഭരണ പ്രക്രിയയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ശ്രമമാണ് ഇന്ത്യയുടെ ആയുധ ഇറക്കുമതി കുറയാന്‍ കാരണമായതെന്ന് അന്താരാഷ്ട്ര ആയുധ കൈമാറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു.
അമേരിക്കയേയും, റഷ്യയേയും ആണ് ഇന്ത്യ ആയുധ ഇറക്കുമതി കുറച്ചത് ഏറ്റവും അധികം ബാധിച്ചത്. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി 46 ശതമാനവും, റഷ്യയില്‍ നിന്നുള്ള ആയുധ ഇറക്കുമതിയില്‍ 49 ശതമാനവുമാണ് കുറഞ്ഞത്. നേരത്തെ ഫ്രാന്‍സ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ വലിയ തോതില്‍ ആയുധം വാങ്ങിയിരുന്നു. റിപ്പോര്‍ട്ട് പ്രകാരം 2016-20 കാലയളവില്‍ ആഗോള ആയുധ കയറ്റുമതിയുടെ വിഹിതത്തിന്റെ 0.2 ശതമാനം ഇന്ത്യയിൽ നിന്നാണ്. ഇതോടെ ആയുധ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിൽ ലോകത്തെ 24-ാമത്തെ രാജ്യമായി ഇന്ത്യ മാറി.
Post Your Comments