ഹൈദരാബാദ്: “ഏത് തരത്തിലുമുള്ള ആക്രമണങ്ങള്‍ക്കും ഏകപക്ഷിയ നിലപാടുകള്‍ക്കും ഉചിതമായ മറുപടി നല്‍കുന്ന പുതിയ ഇന്ത്യയാണിതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചെെനയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ രാജ്യത്തിന്റെ ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കാന്‍ അനുവദിക്കില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.ചെെനയ്ക്ക് ഉചിതമായ മറുപടി നല്‍കി ഇന്ത്യ ദുര്‍ബല രാഷ്ട്രമല്ലെന്ന് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.ദുണ്ടിഗലില്‍ വ്യോമസേനയുടെ പുതിയ കേഡറ്റുകളുടെ സംയുക്ത ബിരുദ പരേഡിനെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.
സംഘര്‍ഷങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. വെെറസിന്റെ ദുഷ്‌കരമായ സമയങ്ങളിലൂടെ രാജ്യം കടന്നുപോകുമ്പോഴും, അതിര്‍ത്തിയില്‍ ദുഷ്ടലക്ഷ്യത്തോടെയാണ് ചൈന പ്രവര്‍ത്തിച്ചത്. എന്നാല്‍ അവര്‍ക്ക് ഉചിതമായ മറുപടി നല്‍കി ഇന്ത്യ ദുര്‍ബല രാഷ്ട്രമല്ലെന്നു നമ്മള്‍ തെളിയിച്ചിട്ടുണ്ട്.” രാജ്‌നാഥ് സിംഗ് പറഞ്ഞു. എന്നാൽ നിലവില്‍ ഇരു രാജ്യങ്ങളും ഉഭയകക്ഷി, നയതന്ത്ര ചര്‍ച്ചകളിലാണ്. സംഘര്‍ഷമല്ല, സമാധാനം മാത്രമാണു നമുക്കു വേണ്ടതെന്നും ഇന്ത്യ എപ്പോഴും സമാധാനത്തിലും ചര്‍ച്ചയിലും വിശ്വസിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തിന് എന്തെങ്കിലും ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ സഹിക്കില്ലെന്നും അതിന് തക്കതായ മറുപടി നല്‍കാന്‍ ഇന്ത്യ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുമായുള്ള നാലു യുദ്ധങ്ങള്‍ തോറ്റിട്ടും അയല്‍രാജ്യം ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് പാക്കിസ്ഥാനെ ലക്ഷ്യംവച്ചു കൊണ്ട് രാജ്‌നാഥ് സിംഗ് പറഞ്ഞു. ചൈനയ്‌ക്കെതിരെ സ്വീകരിച്ച നിലപാടിനു വിവിധ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയ്ക്കു വളരെയധികം അഭിനന്ദനം ലഭിച്ചെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Post Your Comments