ന്യൂഡല്‍ഹി: ഞങ്ങള്‍-നിങ്ങള്‍ എന്ന വ്യത്യാസം ഇല്ലാതെ നമ്മള്‍ എന്ന ചിന്തയോടെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഐപിഎസ് ഉദ്യോഗസ്ഥരോട് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാഷ്ട്രപതി ഭവനത്തില്‍ 2017 ബാച്ചിലെ 169 ഐപിഎസ് ഉദ്യോഗസ്ഥർ ഒത്തുകൂടിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: ഉപതെരഞ്ഞെടുപ്പ്: ആരാകും സ്ഥാനാർത്ഥി? വട്ടിയൂർക്കാവിൽ പിടി വലി തുടരുന്നു
ഓരോരുത്തരും ഐപിഎസ് പദവിയിലെത്താന്‍ കഠിനാധ്വാനത്തോടും ആത്മാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇതേ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും ജനങ്ങളെ സേവിക്കന്നതിലും വേണമെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.
ALSO READ: പാലാ പോരിന്റെ ഫലം 27 ന്; കേരളം കാത്തിരുന്ന വോട്ടെടുപ്പ് പൂർത്തിയായി
ഇന്ത്യയെ അഞ്ച് ട്രില്ല്യണ്‍ സമ്പത്ത് വ്യവസ്ഥയിലേക്ക് എത്തിക്കാന്‍ ഓരോ ഐപിഎസ് ഓഫീസര്‍മാര്‍ക്കും ഉത്തരവാദിത്വമുണ്ട്. എല്ലാവരെയും ഒരുമിച്ച് നിര്‍ത്താന്‍ കഴിയണമെന്നും സമൂഹത്തിന് മാതൃകയാകണമെന്നും രാഷ്ട്രപതി പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനവുമായി അകല്‍ച്ച വരാന്‍ പാടില്ലെന്നും രാഷ്ട്രപതി പറഞ്ഞു.
Post Your Comments