Latest NewsIndiaNewsInternational

ഹൗഡി മോദി പരിപാടിയ്ക്കിടെ യു.എസ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ ഭാര്യയോട് മാപ്പു ചോദിച്ച് പ്രധാനമന്ത്രി

ഹൂസ്റ്റണ്‍: ഹൗഡി മോദി പരിപാടിയ്ക്കിടെ യു.എസ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ ഭാര്യയോട് മാപ്പു ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി തന്നെയാണ് ട്വിറ്ററിലൂടെ ഇതിന്റെ വീഡിയോ പുറത്തുവിട്ടത്.

ALSO READ: പെരിയ ഇരട്ടക്കൊലപാതകം: സിപിഎം നേതൃത്വത്തിന് എതിരായ ആരോപണങ്ങളിൽ വസ്തുതയില്ല, മുൻ എംഎൽഎയ്ക്ക് ക്ലീൻ ചിറ്റ്

‘ഞാന്‍ താങ്കളോട് ക്ഷമ ചോദിക്കുന്നു, കാരണം ഇന്ന് താങ്കളുടെ പിറന്നാളാണ്. പക്ഷേ നിങ്ങളുടെ ജീവിതപങ്കാളി എന്നോടൊപ്പം സമയം ചിലവഴിക്കുകയാണ്.’ മോദി പറഞ്ഞു. ‘ഇത് താങ്കളെ അസൂയാലുവാക്കും’ എന്നും മോദി പറഞ്ഞു. കോര്‍ണിന്റെ തോളില്‍ കൈവെച്ചുകൊണ്ട് മോദി ഞായറാഴ്ച പിറന്നാള്‍ ആഘോഷിക്കുന്ന കോര്‍ണിന്റെ ഭാര്യയോട് ഖേദം പ്രകടിപ്പിക്കുന്നതാണ് വീഡിയോയില്‍.

ALSO READ: പാക്കിസ്ഥാൻ വിചാരിക്കാത്ത രീതിയിലായിരിക്കും തിരിച്ചടി; ജയ്‍ഷെ മുഹമ്മദ് ക്യാമ്പ് വീണ്ടും സജീവമായതായി കരസേനാമേധാവി

മോദി കോര്‍ണിന്റെ ഭാര്യയെ ആശംസിക്കുകയും ചെയ്തു. മോദിയ്ക്കും ട്രെംപിനുമൊപ്പം യു.എസിലെ നിരവധി ഉന്നതരും റാലിയിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button