കോഴിക്കോട്: പിതാവിനെ അന്വേഷിച്ച് കരഞ്ഞ് കൊണ്ടു നടന്ന മൂന്ന വയസുകാരനെ കണ്ട് അന്വേഷണത്തിനെത്തിയ പൊലീസിന് കിട്ടിയത് വന്‍ പാന്‍മസാല ശേഖരം. കോഴിക്കോട് നാദാപുരത്താണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പക്കല്‍ നിന്നാണ് നിരോധിത പാന്‍മസാല പിടികൂടിയത്. ടൗണില്‍ ഒറ്റപ്പെട്ട് കണ്ടെത്തിയ 3 വയസ്സുകാരനെ സ്റ്റേഷനിലെത്തിച്ച ശേഷം തിരച്ചില്‍ നടത്തിയ പൊലീസ് ഉത്തര്‍പ്രദേശ് സ്വദേശിയായ പിതാവിനെ കണ്ടെത്തി കുട്ടിയെ കൈമാറുന്നതിനിടയിലാണ് 100 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്.
read also : ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരാളുടെ നില അതീവഗുരുതരം
കുട്ടിയെ കടയുടെ സമീപം നിര്‍ത്തി ഇയാള്‍ കടകളില്‍ പാന്‍മസാല വിതരണത്തിന് പോവുകയായിരുന്നു. ഏറെനേരം കാത്തു നിന്ന കുട്ടി അച്ഛനെ കാണാതായതോടെ കരഞ്ഞുകൊണ്ടു നടക്കുന്നതിനിടയിലാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മുന്‍പ് പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ ഇയാളെ കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കല്ലാച്ചി, നാദാപുരം, കക്കട്ടില്‍ ടൗണുകളില്‍ പാന്‍ വില്‍പന നടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു
Post Your Comments