തിരുവനന്തപുരം: പുതുക്കിയ മോട്ടോർ വാഹനനിയമത്തിൽ ഏഴ് കുറ്റങ്ങൾക്ക് പിഴ കുറയ്ക്കാനൊരുങ്ങി സംസ്ഥാനം. ഗതാഗത സെക്രട്ടറിയും ഗതാഗത കമീഷണറും യോഗം ചേര്‍ന്ന് പിഴത്തുക നിശ്ചയിച്ച് നിയമവകുപ്പിന് കൈമാറും.നിയമമന്ത്രിയുടെ അംഗീകാരത്തോടെ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി രണ്ട് ദിവസത്തിനകം പുനര്‍വിജ്ഞാപനം. പുറപ്പെടുവിക്കും.
Read also: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ടു; എയര്‍ക്രാഫ്റ്റിന് ചെറിയ തോതില്‍ കേടുപാടുകള്‍
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം, ട്രാഫിക് അധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കല്‍, ലൈസന്‍സില്ലാത്ത കണ്ടക്ടര്‍ ജോലി, തെറ്റായ രേഖ, മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടുണ്ടായിരിക്കെ അപകടകരമായി വാഹനമോടിക്കല്‍, റോഡ് സുരക്ഷ മാനദണ്ഡങ്ങളുടെ ലംഘനം, ശബ്ദം, വായു മലിനീകരണം, നിയമത്തിലും ചട്ടത്തിലും വ്യവസ്ഥ ചെയ്യാത്ത ഗതാഗത കുറ്റങ്ങള്‍ എന്നീ നിയമലംഘനങ്ങളുടെ പിഴത്തുക കുറയ്ക്കാനാണ് ആലോചന.
Post Your Comments