ഹൂസ്റ്റണ്‍ : ഇന്ത്യ പുരോഗതിയിലേയ്ക്ക് കുതിപ്പ് നടത്തുന്നതിനു പിന്നില്‍ പ്രധാമന്ത്രി നരേന്ദ്രമോദി .. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ടെക്‌സസിലെ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരോടു സംസാരിക്കുന്ന ‘ഹൗഡി മോദി’ സംഗമ വേദിയില്‍ നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും എത്തി. സമ്മേളനത്തില്‍ ട്രംപിന്റെ സാന്നിധ്യം ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ആഴത്തിന് സാക്ഷ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡോണള്‍ഡ് ട്രംപ് ഒരിക്കല്‍ കൂടി അമേരിക്കന്‍ പ്രസിഡന്റ് ആകണമെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ കീഴില്‍ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണെന്നു ട്രംപ് പറഞ്ഞു. വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളോടെയാണ് ചടങ്ങു തുടങ്ങിയത്. അരലക്ഷത്തിലേറെ ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന ‘ഹൗഡി മോദി’ സംഗമം ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ചടങ്ങില്‍ യുഎസ് പ്രസിഡന്റിന്റെ സാന്നിധ്യം ആവേശം ഇരട്ടിയാക്കിയിട്ടിട്ടുണ്ട്. ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ടും ഡോലക് കൊട്ടി ആഘോഷിച്ചുമാണ് ടെക്‌സസിലെ ഇന്ത്യന്‍ വംശജര്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ഹൗഡി മോദി വേദിയില്‍ ട്രംപ് പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്.
Post Your Comments