KeralaLatest NewsNews

പ്രണയബന്ധത്തില്‍ നിന്നും പിന്മാറി; വിദ്യാര്‍ത്ഥിനിയെ ക്ലാസ്മുറിയിലിട്ട് തല്ലിച്ചതച്ച് സഹപാഠി

ഇടുക്കി: പ്രണയബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിന്റെ പേരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠി ക്ലാസ് മുറിയിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ പെണ്‍കുട്ടിയ്ക്കാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. സംഭവം ഒത്തുതീര്‍പ്പാക്കാന്‍ കോളേജ് അധികൃതരും പൊലീസും ശ്രമിക്കുന്നതായി ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.

ALSO READ: ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ് ഒഴിവ് : വാക്ക് ഇൻ ഇന്റർവ്യൂ

ഇടുക്കി മുരിക്കാശ്ശേരി മാര്‍ സ്ലീവാ കോളേജിലെ ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിക്കാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടിയുടെ താടിയെല്ലിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് സഹപാഠിയായ ജിത്തു ജോണ്‍ പെണ്‍കുട്ടിയെ ക്ലാസ് മുറിയിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. ഏറെനാളായി ഇരുവരും പ്രണയത്തിലായിരുന്നു.

എന്നാല്‍ യുവാവില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായതോടെ പെണ്‍കുട്ടി ഈ ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് ശേഷം ജിത്തു തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള ആക്രമണത്തിന് ജിത്തുവിന്റെ ചില സുഹൃത്തുക്കളും സഹായിച്ചതായി കുടുംബം ആരോപിക്കുന്നുണ്ട്.

ALSO READ: പാകിസ്ഥാനില്‍ ബസ് അപകടത്തില്‍ പെട്ട് 22 പേര്‍ക്ക് ദാരുണാന്ത്യം : നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു

എന്നാല്‍ പരാതി നല്‍കിയിട്ടും സംഭവം ഒതുക്കി തീര്‍ക്കാനാണ് കോളേജ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിച്ചു. മുരിക്കാശ്ശേരി പോലീസില്‍ നിന്നും തങ്ങള്‍ക്ക് നേരിടേണ്ടി വന്നത് മോശം അനുഭവമാണെന്നും ബന്ധുക്കള്‍ പറയുന്നു. അതേസമയം, സംഭവത്തില്‍ ജിത്തുവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഒളിവിലുള്ള പ്രതിക്ക് വേണ്ടി അന്വേഷണത്തിലാണെന്നുമാണ് മുരിക്കാശ്ശേരി പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button