
കൊച്ചി: പ്രവാസിയുടെ നഗ്നദൃശ്യം പകകര്‍ത്തി ബ്ലൂ ബ്ലാക്ക്മെയിലിംഗിനിരയാക്കി അരക്കോടി തട്ടാന്‍ ശ്രമം, യുവതിയടക്കമുള്ള സംഘം അറസ്റ്റിലായി. കൊച്ചിയിലായിരുന്നു സംഭവം. ഫോര്‍ട്ട് കൊച്ചി സ്വദേശിനിയായ യുവതിയുടെ നേതൃത്വത്തിലായിരുന്നു ബ്ലാക്മെയിലിങ്. ഭീഷണിപ്പെടുത്തി വ്യവസായിയില്‍ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്തതായി അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറയുന്നു. 50 ലക്ഷം രൂപയായിരുന്നു വ്യവസായിയോട് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് വ്യവസായിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി അടക്കം നാലുപേര്‍ പിടിയിലായത്. കണ്ണൂര്‍ സ്വദേശികളായ 3 യുവാക്കളാണ് പിടിയിലായ മറ്റു മൂന്നുപേര്‍. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്.
ഫോണിലൂടെയും ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൂടെയും പരിചയപ്പെട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. തുടര്‍ന്ന് ഇവര്‍ ഒരുക്കിയിരുന്ന സ്ഥലത്ത് എത്തിച്ച് കെണിയില്‍പ്പെടുത്തുകയായിരുന്നു. നഗ്‌നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം ആവശ്യപ്പെട്ടിരുന്നത്. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ ബ്ലാക്ക്മെയിലിന് ഇരയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments