തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫീസര്‍ തള്ളിയ ആറ് നാമനിര്‍ദേശപ്പത്രികകള്‍ അപ്പീല്‍ കമ്മിറ്റി സ്വീകരിച്ചു. പത്രികയില്‍ മത്സരിക്കുന്ന സ്ഥാനത്തിനു മുമ്പ് ‘ദ’ എന്നു ചേര്‍ത്തില്ല എന്ന പേരില്‍ തള്ളിയ പത്രികകളാണിവ. എസ്.എഫ്.ഐ.യുടെ ഒരു പത്രികയും കെ.എസ്.യു.വിന്റെ മൂന്നുപത്രികകളും എ.ഐ.എസ്.എഫിന്റെ രണ്ട് പത്രികകളുമാണ് പ്രിന്‍സിപ്പല്‍ സി.സി. ബാബുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം സ്വീകരിക്കാന്‍ തീരുമാനിച്ചത്.
ഇതോടെ കോളേജിലെ അഞ്ചു സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പിനു വഴിയൊരുങ്ങി.പത്രികകള്‍ തള്ളിയത് വിവാദമായതോടെ വെള്ളിയാഴ്ച വിദ്യാര്‍ഥി സംഘടനകളുടെ യോഗം വിളിച്ചിരുന്നു. വിദ്യാര്‍ഥികളുടെ അഭിപ്രായം തേടി അപ്പില്‍ കമ്മറ്റിയും ചേര്‍ന്നു. എസ്.എഫ്.ഐ., എ.ഐ.എസ്.എഫ്. സംഘടനകളിലെ ഒരോ സ്ഥാനാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ ഒരു സീല്‍ മാത്രമേയുണ്ടായിരുന്നുള്ളൂ എന്നു ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.
ഇവയും സ്വീകരിച്ചു. വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി, യൂണിവേഴ്‌സിറ്റി യൂണിയന്‍ അംഗം, ആദ്യവര്‍ഷ ബിരുദാനന്തര ബിരുദ പ്രതിനിധി എന്നീ സ്ഥാനങ്ങളിലേക്കാണ് മത്സരം.അടുത്ത വെള്ളിയാഴ്ചയാണ് കേരള സര്‍വകലാശാലയിലെ കോളേജുകളിലെ വിദ്യാര്‍ഥിയൂണിയന്‍ തിരഞ്ഞെടുപ്പ്.
Post Your Comments