ആലപ്പുഴ: ബൈക്കിലെത്തി സ്ഥിരം മാല മോഷണം നടത്തിയിരുന്ന മൂന്നംഗസംഘം അറസ്റ്റിൽ. ആറു ജില്ലകളിൽ ആണ് മാല മോഷണം പതിവായിരുന്നത്. ഓപ്പറേഷൻ മുണ്ടൻസ് ഹണ്ടിന്റെ ഭാഗമായാണ് ഇവർ കുടുങ്ങിയത്.
ALSO READ: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ രാജി രാഷ്‌ട്രപതി അംഗീകരിച്ചു
കോട്ടയം പൂഞ്ഞാർ നടുഭാഗം കീരിയാനിക്കൽ കെ.എസ്.സുനിൽ (കീരി സുനി – 41), പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടം വടക്കേൽ രമേശൻ (അലുവ കണ്ണൻ – 33), ഭരണങ്ങാനം ചൂണ്ടച്ചേരി വരിക്കപ്പൊതിയിൽ വി.ടി.അഭിലാഷ് (41) എന്നിവരാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ALSO READ: പാക്കിസ്ഥാന്റെ ക്രൂരത, മനുഷ്യാവകാശ പ്രവർത്തക അമേരിക്കയിൽ
8 മാസത്തെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. അഭിലാഷിനെ ബെംഗളൂരുവിൽ നിന്നാണു പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ അനുസരിച്ചു മറ്റു രണ്ടുപേരെയും കുടുക്കി. 3 വർഷത്തിനിടെ എറണാകുളം, തൃശൂർ, പാലക്കാട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി ഇരുനൂറോളം മാല പൊട്ടിക്കൽ കേസുകളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി പറഞ്ഞു.
Post Your Comments