ചങ്ങനാശേരി: പായിപ്പാട്ട് ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സ്വന്തം മകൻ നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തി. മകന് മദ്യപിക്കാൻ പിതാവ് 100 രൂപ നൽകാത്തതാണ് കൊലപാതക കാരണം.
ALSO READ: ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം ചർച്ചയാകും, പിണറായി വിജയൻറെ ഉന്നതതലയോഗം ഇന്ന്
പായിപ്പാട് കൊച്ചുപള്ളിയിൽ 17ന് രാത്രിയിലാണു സംഭവം. വാഴപ്പറമ്പിൽ തോമസ് വർക്കിയാണ് (കുഞ്ഞപ്പൻ-76) മരിച്ചത്. മകൻ അനിയാണ് അറസ്റ്റിലായത്.
കുഞ്ഞപ്പന്റെ ശരീരത്തിൽ 30 മുറിവുകളുള്ളതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്. ഇതിൽ 8 എണ്ണം ഗുരുതരമാണ്. കഴുത്തിലെ അസ്ഥികൾ ഒടിഞ്ഞു. ഇടതുവശത്തെ 2 വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. ഇത് ചവിട്ടിയതിനിടയിൽ സംഭവിച്ചതാകാമെന്നു പൊലീസ് പറഞ്ഞു. വയറിൽ ഉൾപ്പെടെ 3 ഭാഗത്ത് ചതവുകളും കണ്ടെത്തി. രാത്രി 11ന് മുൻപായി മരണം സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ALSO READ: അനുഗ്രഹം വാങ്ങുന്നതിനിടയിൽ ഒന്നരലക്ഷം രൂപയുടെ താലി കാള വിഴുങ്ങി; ഒടുവിൽ നടന്നതിങ്ങനെ
ഭിത്തിയിൽ നിന്ന് രക്തക്കറയും മുടിയുടെ അംശവും പരിശോധനയിൽ കണ്ടെത്തി. തൃക്കൊടിത്താനം എസ്ഐ സാബു സണ്ണി, എഎസ്ഐമാരായ ശ്രീകുമാർ, സാബു, ക്ലീറ്റസ്, ഷാജിമോൻ, സിപിഒ ബിജു എന്നിവരാണ് അന്വേഷണം നടത്തിയത്.
Post Your Comments