ചെന്നൈ: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹിൽ രമണിയുടെ രാജി രാഷ്‌ട്രപതി അംഗീകരിച്ചു. മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് രാജിവെക്കാനുള്ള തീരുമാനം. വെള്ളിയാഴ്ചയാണ് താഹില്‍ രമണി രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറിയത്.
ALSO READ: പാക്കിസ്ഥാന്റെ ക്രൂരത, മനുഷ്യാവകാശ പ്രവർത്തക അമേരിക്കയിൽ
സ്ഥലമാറ്റ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹില്‍ രമണി അപേക്ഷ നല്‍കിയിരുന്നെങ്കിലും കൊളീജിയം അത് തള്ളിയിരുന്നു. 75 ജഡ്ജിമാരുള്ള രാജ്യത്തെ ഏറ്റവും പഴക്കമുള്ള മദ്രാസ് ഹൈക്കോടതിയില്‍ നിന്നാണ് മേഘാലയയിലേക്ക് ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍ രമണിയെ മാറ്റിയത്.
ALSO READ: വി കെ ഇബ്രാഹിം കുഞ്ഞിനെ അടുത്തയാഴ്ച ചോദ്യം ചെയ്യും; വിജിലന്‍സ് പ്രത്യേക ചോദ്യാവലി തയ്യാറാക്കുന്നു
മൂന്ന് ജഡ്ജിമാര്‍ മാത്രമാണ് മേഘാലയ ഹൈക്കോടതിയിലുള്ളത്. അതേസമയം, മേഘാലയ ചീഫ് ജസ്റ്റിസായിരുന്ന എ കെ മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്ക് നിയമിക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും സീനിയര്‍ ജഡ്ജിമാരിലൊരാളാണ് വിജയ താഹില്‍രമണി. അതുപോലെ രാജ്യത്തെ രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരില്‍ ഒരാളുമാണ് താഹില്‍ രമണി.
Post Your Comments