ന്യൂഡല്‍ഹി: ഹെല്‍മറ്റ് ധരിക്കാത്തിന് ബസിന്റെ ഡ്രൈവര്‍ക്കും പിഴ. ഹെല്‍മറ്റ് ധരിക്കാതെ ബസ് ഓടിച്ചതിനിനാണ് ഡ്രൈവര്‍റോട് പിഴ ഈടാക്കിയത്. 500 രൂപ പിഴ ശിക്ഷയാണ് നോയിഡയിലെ ഒരു സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ബസിന് ചുമത്തിയതെന്നാണ് വിവരം. ബസിന്റെ ഉടമസ്ഥന്‍ തന്നെയാണ് ആരെയും അമ്പരപ്പിക്കുന്ന ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.
സെപ്?തംബര്‍ 11ന് പിഴ വിധിച്ചുള്ള നോട്ടീസ് ലഭിച്ചുവെന്ന് ബസിന്റെ ഉടമസ്ഥന്‍ പറഞ്ഞു. നഗരത്തില്‍ ഈ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ 50 ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സ്‌കൂളുകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും വേണ്ടിയാണ് സര്‍വീസുകളിലേറെയും. ഗതാഗത വകുപ്പില്‍ നിന്ന് ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് ഉണ്ടായതെന്നും ബസുടമ ആരോപിച്ചു. അതേ സമയം, സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് അധികൃതരുടെ പ്രതികരണം. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ ഉചിതമായ നടപടിയുണ്ടാകുമെന്നും നോയിഡ ട്രാഫിക് പോലീസ് വ്യക്തമാക്കി.
അതേസമയം, നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള ഗതാഗത നിയമലംഘനങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ സൂറത്തില്‍ 20 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോ പോലീസ് പിടിച്ചെടുത്തിരുന്നു.
മൂന്നും നാലുമൊന്നുമല്ല 20 കുട്ടികളാണ് ഓട്ടോയില്‍ നിന്നും ഇറങ്ങിയത്.
പോലീസിന്റെ പരിശോധനയ്ക്കിടയിലാണ് ഓട്ടോ ഡ്രൈവര്‍ പിടിയിലായത്. സൂറത്ത് ചൗക് ബസാര്‍ മേമോന്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. സൂറത്തിലെ പോലീസ് ഇന്‍സ്പെക്ടര്‍ ആലാവുദ്ദീന്‍ സന്ദിയാണ് നിയമലംഘനം നടത്തിയ ഓട്ടോ ഡ്രൈവറെ കൈയ്യോടെ പിടികൂടിയത്. ഓട്ടോറിക്ഷയില്‍ നിന്ന് കുട്ടികളുടെ എണ്ണമെടുത്താണ് സന്ദി പുറത്തിറക്കിയത്. ഇതിന്റെ വീഡിയോ അദ്ദേഹം തന്നെയാണ് പുറത്തു വിട്ടത്. ആദ്യ തവണയായതിനാല്‍ അഞ്ഞൂറുരൂപ മാത്രമാണ് പിഴയായി ഓട്ടോ ഡ്രൈവറില്‍ നിന്നും വാങ്ങിയത്.
ALSO READ: ഇത് ഓട്ടോ റിക്ഷയോ സ്‌കൂള്‍ ബസോ? ഒരു ഓട്ടോയില്‍ നിന്നും ഇറങ്ങിയത് 20 കുട്ടികള്‍
Post Your Comments