തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിനെ തടഞ്ഞ് ഗതാഗത തടസം ഉണ്ടാക്കിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും മേയര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തില്ല. ഡ്രൈവര്‍ യദു നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നായിരുന്നു പൊലിസിന്റെ ന്യായം.
Read Also: കണ്ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ ലോറിയും കാറും കൂട്ടിയിടിച്ചു; കുട്ടിയടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം
യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആര്‍ടിസി എംഡി ഇന്ന് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. യദുവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ടെന്നും തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്താനുമാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പിരിച്ചുവിട്ടാല്‍ ജീവനക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് നിഗമനം. പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ടിഡിഎഫ്, കെഎസ്ആര്‍ടിസി ചീഫ് ഓഫീസിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലേക്കും മാര്‍ച്ച് നടത്തും.
Post Your Comments