ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്തിന് ഇന്ത്യ സമ്മാനിക്കുന്ന സൗരോര്‍ജ പാര്‍ക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി 24ന് നിർവഹിക്കും. ഇന്ത്യ നിര്‍മ്മിച്ചു നല്കുന്ന ഈ സോളാർ പാർക്കിന് ‘ഗാന്ധി സോളാർ പാർക്ക്’ എന്നാണ് പേരിട്ടിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്ഷിക പരിപാടികളുടെ ഭാഗമായാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 193 യുഎന്‍ അംഗ രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് 193 സോളാര്‍ പാനലുകളാണുള്ളത്. ഒരു ദശലക്ഷം ഡോളറാണ് ഇതിന്റെ ചെലവ്. ന്യൂയോര്‍ക്കിലെ യുഎന്‍ കേന്ദ്ര ഓഫീസിന്റെ മേല്‍ക്കൂരയിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
A #greenroof is placed next to the new #solarpanels, a gift from #India, on the roof of the @UN. #ClimateAction, #ClimateActionNow, #ClimateSummit pic.twitter.com/dhw9a7jFpO
— United Nations Photo (@UN_Photo) September 5, 2019
Post Your Comments