ഗാന്ധിനഗര്‍: ലോകത്തിലെ ഏറ്റവും വലിയ പരിവര്‍ത്തിത ഊര്‍ജ പാര്‍ക്ക് ഗുജറാത്തില്‍ യാഥാര്‍ത്ഥ്യമായി. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ഊര്‍ജ പാര്‍ക്ക് ഡിസംബര്‍ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സൗരോര്‍ജത്തില്‍ നിന്നും കാറ്റില്‍ നിന്നും 30,000 മെഗാവാട്ട് ഊര്‍ജം ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പരിവര്‍ത്തിത ഊര്‍ജ പ്ലാന്റാണിത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇക്കാര്യം അറിയിച്ചത്.
Read Also : പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വസതികളില്‍ നടത്തിയ റെയ്ഡ് : സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ചില സംശയങ്ങള്‍
പൊതുജനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ശുദ്ധജലം ലഭ്യമാക്കുന്നതിനായി മാന്ദ്വിയില്‍ സ്ഥാപിച്ചിരിക്കുന്ന ഡീസെലിനേഷന്‍ പ്ലാന്റും അദ്ദേഹം നാടിന് സമര്‍പ്പിക്കും. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലും പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 145 -ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ ഗുജറാത്ത് സന്ദര്‍ശനം. സീപ്ലെയ്ന്‍ സര്‍വ്വീസിന്റെ ഉദ്ഘാടനം ഉള്‍പ്പെടെ നിരവധി പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Post Your Comments