അമരാവതി: ടി.ഡി.പി. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു താമസിക്കുന്ന സ്വകാര്യ വസതി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ്. അമരാവതിയിലെ വസതിക്ക് മുന്നിലാണ് കെട്ടിടം പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് ക്യാപിറ്റല്‍ റീജിയണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി(എ.പി.സി.ആര്‍.ഡി.എ.) നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. ഈ കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്ന് കാണിച്ച് നേരത്തെയും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആ നോട്ടീസിന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്നായിരുന്നു എ.പി.സി.ആര്‍.ഡി.എ.യുടെ പ്രതികരണം. ഇതോടെയാണ് വീണ്ടും നോട്ടീസ് നൽകിയത്.
Read also: താമരയോ അതോ താമരക്കൂട്ടമോ? സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുന്നത് പ്രധാനമായും രണ്ട് മണ്ഡലങ്ങളിലേക്ക്
ഒരു സാധാരണക്കാരന്‍ അനധികൃത നിര്‍മാണം നടത്തിയാല്‍ സ്വീകരിക്കുന്ന നടപടികളേ നായിഡുവിന്റെ കാര്യത്തിലും സ്വീകരിക്കുന്നതെന്നാണ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി പ്രതികരിച്ചത്. അതേസമയം, വൈ.എസ്.ആര്‍. കോണ്‍ഗ്രസും മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയും രാഷ്ട്രീയ പകപ്പോക്കല്‍ നടത്തുകയാണെന്നാണ് ടി.ഡി.പി ആരോപിക്കുന്നത്.
Post Your Comments