
കൊച്ചി: കേരള സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എത്ര മണ്ഡലങ്ങളിൽ താമര വിരിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. മഞ്ചേശ്വരവും വട്ടിയൂർക്കാവും, രണ്ടിടങ്ങളിലും ബിജെപിയ്ക്ക് കഴിഞ്ഞ തവണ സീറ്റ് നഷ്ടമായത് നിസ്സാര വോട്ടുകൾക്കാണ്.
2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയുടെ കെ സുരേന്ദ്രനായിരുന്നു. ജയിച്ചത് മുസ്ലീംലീഗിന്റെ അബ്ദുൾ റസാഖായിരുന്നു. ഭൂരിപക്ഷമാവട്ടെ വെറും 89 വോട്ടും. കള്ളവോട്ട് ആരോപണവും കേസും ഹൈക്കോടതിയിലെത്തി നിൽക്കെയായിരുന്നു അബ്ദുൾ റസാഖ് അന്തരിച്ചത്. തുടർന്നാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
2011 നിയമസഭാ തെരഞ്ഞെടുപ്പിലും അബ്ദുൾ റസാഖ് തന്നെയായിരുന്നു വിജയി. അന്നും കെ സുരേന്ദ്രനായിരുന്നു രണ്ടാമതെത്തിയത്. റസാഖിന്റെ ഭൂരിപക്ഷം 5828 ആയിരുന്നു. 2016ൽ അബ്ദുൾ റസാഖ് 56870 വോട്ട് നേടിയപ്പോൾ സുരേന്ദ്രൻ 56781 വോട്ടുകൾ നേടി. മൂന്നാമതെത്തിയ സിപിഎമ്മിന്റെ സിഎച്ച് കുഞ്ഞമ്പുനേടിയത് 42565 വോട്ടുകളും.
ALSO READ: ഫെയ്സ്ബുക് സി ഇ ഒ അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
2011 ലെ വട്ടിയൂർക്കാവിൽ ബിജെപിയുടെ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയായിരുന്നു കോൺഗ്രസിന്റെ കെ മുരളീധരൻ നിയമസഭയിലെത്തിയത്. മുരളീധരൻ 51322 വോട്ടുകൾ നേടിയപ്പോൾ കുമ്മനം 43700 വോട്ടുകൾ നേടി. മുരളീധരന്റെ ഭൂരിപക്ഷം 7622. സിപിഎമ്മിന്റെ വോട്ടുകൾ കൂടി ലഭിച്ചതിനാലാണ് താൻ ജയിച്ചതെന്ന് പിന്നീട് മുരളീധരൻ തന്നെ വെളിപ്പെടുത്തിയിരുന്നു.
Post Your Comments