Life StyleFood & Cookery

പച്ചക്കറികള്‍ കൊണ്ടൊരു സൂപ്പര്‍ ചപ്പാത്തി റോള്‍

രാവിലെ ബ്രേക്ക് ഫാസ്റ്റിന് എന്നും ഒരേ വിഭവങ്ങള്‍ തന്നെയാണോ? എങ്കില്‍ അത് മാറ്റി പരീക്ഷിക്കാന്‍ സമയമായി. ഇഷ്ട വിഭവമില്ലെന്ന കാരണത്താല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണ് പലരും. പ്രത്യേകിച്ച് കുട്ടികള്‍. മുതിര്‍ന്നവരാകട്ടെ രാവിലത്തെ തിരക്കിനിടയില്‍ ചിലപ്പോള്‍ ഭക്ഷണം കഴിക്കേണ്ട കാര്യം തന്നെ മറക്കുന്നു. ചിലപ്പോള്‍ മന:പൂര്‍വ്വം ഉപേക്ഷിക്കുന്നു. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ് .

നമ്മള്‍ ഉറങ്ങുന്ന അവസരത്തില്‍ ശരീരം ഉപവാസത്തിന്റെ അവസ്ഥയിലായിരിക്കും. പ്രഭാതത്തിലാവട്ടെ, അതുവരെ ആഹാരം സ്വീകരിക്കാതെയിരുന്ന ശരീരത്തിന് ഊര്‍ജം വീണ്ടും ആവശ്യമായി വരും. പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ നമ്മുടെ മാനസികാവസ്ഥ, ശ്രദ്ധ, ബാക്കി സമയത്തെ ഭക്ഷണം കഴിക്കല്‍ എന്നിവയെ അത് പ്രതികൂലമായി ബാധിക്കും. ഇതാ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു സൂപ്പര്‍ ഫുഡ്. വെജിറ്റബിള്‍ ചപ്പാത്തി റോള്‍…

ALSO READ: അല്‍ഷിമേഴ്‌സിനെ തടയൂ ഈ ഭക്ഷണങ്ങളിലൂടെ…

ചേരുവകള്‍

ചപ്പാത്തി മാവ്
പച്ചമുളക്
ഇഞ്ചി
കാപ്സിക്കം
തക്കാളി
സവാള
വേവിച്ച ഉരുളക്കിഴങ്ങ്
ചീസ്
വെളിച്ചെണ്ണ
ടൊമാറ്റോ സോസ്
ഗരം മസാല
ഉപ്പ്
(മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം ആവശ്യത്തിന്)

തയ്യാറാക്കുന്ന വിധം
ആദ്യം ചപ്പാത്തിക്ക് വേണ്ട ഫില്ലിങ് തയാറാക്കണം. പാന്‍ ചൂടാക്കിയശേഷം അല്പം എണ്ണ ഒഴിക്കുക, അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന പച്ചമുളകും ഇഞ്ചിയും ചേര്‍ക്കുക ( കുട്ടികള്‍ക്ക് വേണ്ടിയാണെങ്കില്‍ പച്ചമുളക് ആവശ്യമെങ്കില്‍ ചേര്‍ത്താല്‍ മതിയാകും). സവാള ഒന്ന് വാടിയതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന കാപ്‌സിക്കം, തക്കാളി എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക . ചേരുവകള്‍ വെന്ത ശേഷം അല്പം ഗരം മസാല ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങ് ചേര്‍ത്ത് ഇളക്കുക. ഉരുളക്കിഴങ്ങ് ചെറുതായി ഉടയുന്നതാണ് രുചികരം. ഇതിലേക്ക് ആവശ്യമായ ഉപ്പും ചേര്‍ത്ത് ഇളക്കി വാങ്ങുക.

ALSO READ: നാവില്‍ രുചിയൂറും പയ്യോളി ചിക്കന്‍ ഫ്രൈ ട്രൈ ചെയ്യാം

ഇതിനുശേഷം ചപ്പാത്തി തയ്യാറാക്കിയെടുക്കാം. ചപ്പാത്തി അധികം മൂത്ത് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. റെഡിയാക്കി വെച്ച ചപ്പാത്തിയില്‍ ആദ്യം തയാറാക്കി വെച്ച ഫില്ലിംഗ് വെയ്ക്കുക. അതിലേക്കു അല്പം സോസ് ചേര്‍ക്കുക. അതിനു മുകളില്‍ ഒരു ചീസ് ലെയര്‍വെയ്ക്കുക. ഇതിന് ശേഷം ചപ്പാത്തി റോള്‍ ചെയ്‌തെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button