പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍, ധാന്യവര്‍ഗങ്ങള്‍, കൊഴുപ്പു കുറഞ്ഞ പാല്‍ ഉല്‍പന്നങ്ങള്‍, മത്സ്യം എന്നിവ ഇടകലര്‍ത്തി കഴിക്കുന്നതാണ് നമ്മുടെ ഭക്ഷണ രീതി. ഇതാണ് മറവി രോഗങ്ങളെ ചെറുക്കുന്നത്. മാംസാഹാരങ്ങള്‍ വളരെ കൂടിയ അളവില്‍ കഴിക്കുന്ന പാശ്ചാത്യരാജ്യങ്ങളില്‍, പ്രത്യേകിച്ച് അമേരിക്കന്‍ ജനസംഖ്യയിലെ ഭൂരിഭാഗത്തിനും അല്‍ഷിമേഴ്സ് വരാനുള്ള സാധ്യത നാലു ശതമാനം വരെ കൂടുതലാണെന്നാണ് പഠനങ്ങളില്‍ പറയുന്നത്. മാംസാഹാരത്തോടൊപ്പം അതിനു സമാനമായ അളവില്‍ പച്ചക്കറികള്‍ കഴിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം.
കാലിഫോര്‍ണിയയിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. സ്റ്റീവന്‍ ഗണ്‍ട്രി നടത്തിയ പഠനത്തില്‍ പ്രോട്ടീന്റെ ഉപയോഗം അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കുമെന്നു പറയുന്നു. അല്‍ഷിമേഴ്‌സ് വരാതിരിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണസാധനങ്ങള്‍ ഇതാ…
ജേണല്‍ ഓഫ് മെഡിസിനല്‍ ഫുഡില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കൂണുകള്‍ക്ക് അല്‍ഷിമേഴ്സ് വരാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് പറയുന്നു. കൂണിലടങ്ങിയ ബയോ ആക്ടീവ് സംയുക്തങ്ങള്‍ ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനാലാണിത്.
ALSO READ: ഇടവിട്ട് ജലദോഷം വരാറുണ്ടോ ? എങ്കിൽ അതിനു പിന്നിലെ കാരണങ്ങൾ ഇവയൊക്കെ
പാലുല്‍പ്പന്നങ്ങള്‍, മുളപ്പിച്ച പയര്‍, കുരുമുളക്, വെള്ളരി മുതലായവയില്‍ കാണുന്ന ലെക്റ്റിന്‍സ് എന്ന പ്രോട്ടീന്‍ അല്‍ഷിമേഴ്‌സ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നവയാണ്.
ഒമേഗ 3 യും ജീവകം സി യും ധാരാളം അടങ്ങിയ ഭക്ഷണം ബൗദ്ധിക പ്രവര്‍ത്തനമായും തലച്ചോറിന്റെ പ്രവര്‍ത്തനമായും ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇത്തരം ഭക്ഷണങ്ങള്‍ അല്‍ഷിമേഴ്‌സിനെ അകറ്റുന്നു. മീനുകള്‍ കഴിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഏറെ സഹായകരമാണ്.
ഇലക്കറികളും ഓര്‍മ്മശക്തി കൂട്ടാന്‍ ഗുണകരമാണ്. വിറ്റാമിന്‍ ബി9 ധാരാളം അടങ്ങിയതിനാല്‍ ഓര്‍മ്മശക്തി കൂട്ടാന്‍ ഇലക്കറി കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
ALSO READ: ബ്രോക്കോളിയുടെ അത്ഭുതഗുണങ്ങൾ
Post Your Comments