ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് രണ്ടര വര്‍ഷത്തിനു ശേഷം പഴയ ഓർമ്മകളിലൂടെ വാചാലനായി. എം.പി പദവിയില്‍ നിന്നുമാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയത്.
ALSO READ: ഒരു സബ് ഇൻസ്‌പെക്ടർ ഇനി ട്രാഫിക് ബ്രാഞ്ചിലേക്ക്; സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി
കേന്ദ്രമന്ത്രിമാരുള്‍പ്പെടെ നിരവധി പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുയര്‍ന്ന് കേട്ടെങ്കിലും ഗോരഖ്പൂര്‍ എംപിയായ തന്നെ കേന്ദ്രനേതൃത്വം തിരഞ്ഞെടുത്തതെങ്ങനെയെന്ന് ഒരു ദേശീയ മാധ്യമത്തോടാണ് അദേഹം വെളിപ്പെടുത്തിയത്.
ബിജെപി 15 വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ഉത്തര്‍പ്രദേശ് ഭരണം തിരിച്ച് പിടിച്ചത്. 16ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിക്ക് പോയി. തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
ഡൽഹി വിട്ടുപോകരുതെന്നും സംസാരിക്കണമെന്നും അദേഹം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പതിനേഴിലെ യോഗത്തിന് ശേഷം ഞാന്‍ ഗൊരഖ്പൂരിലേക്ക് തിരിച്ചു പോന്നൂ. നാട്ടിലെത്തിയപ്പോള്‍ അമിത് ഷാ വീണ്ടും വിളിച്ചു. ‘എന്തിനാണ് നാട്ടിലേക്ക് മടങ്ങിയത് ദല്‍ഹിയില്‍ നില്‍ക്കാന്‍ പറഞ്ഞതല്ലേ’ എന്നുചോദിച്ചു. തുടര്‍ന്ന് അടിയന്തരമായി ദല്‍ഹിക്ക് തിരിച്ചുവരാനും നാളെ രാവിലെ ചാര്‍ട്ടേര്‍ഡ് വിമാനം അയക്കുന്നുണ്ടെന്നും ഇക്കാര്യം ആരും അറിയേണ്ടന്നും അദേഹം നിര്‍ദേശിച്ചു. പിറ്റേന്ന് 11 മണിയോടെ അവിടെയെത്തി.അമിത് ഷാ പറഞ്ഞു വൈകീട്ട് നാല് മണിക്ക് നിങ്ങളെ എംഎല്‍എമാരുടെ നേതാവായി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കും. നാളെയാണ് സത്യപ്രതിജ്ഞ. ഇങ്ങനെയാണ് താന്‍ യുപി മുഖ്യമന്ത്രിയായതെന്ന് യോഗി അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments