Latest NewsIndiaNews

ഹിന്ദി ഭാഷാ വിവാദത്തിൽ പ്രതികരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: ഹിന്ദി ഭാഷ വിവാദത്തിൽ പ്രതികരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഏതെങ്കിലും ഭാഷയോട് പ്രത്യേക എതിര്‍പ്പോ ഇല്ല. സാധിക്കുന്ന അത്ര ഭാഷ പഠിക്കുന്നത് നല്ലതാണ്. ഏതെങ്കിലും ഭാഷ അടിച്ചേല്‍പ്പിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ സന്ദര്‍ശിച്ച്‌ മടങ്ങി വന്ന വിദ്യാര്‍ത്ഥികളുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ നിലപാട് പറഞ്ഞത്.

Read also: അമ്മയുടെ മരണം പുറത്തുപറയാതെ, പെൻഷൻ തുക തട്ടിയെടുക്കാനായി നിലവറയിൽ സൂക്ഷിച്ചത് രണ്ടു വര്ഷം

പഠിക്കാനും പുതിയ അനുഭവങ്ങള്‍ നേടാനുമെല്ലാം യാത്രകൾ സഹായിക്കും. ഇന്ത്യയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണമെന്നും ഉപരാഷ്ട്രപതി പറയുകയുണ്ടായി. ചരിത്രപ്രാധാന്യവും സാംസ്‌കാരിക പ്രാധാന്യവുമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോൾ അറിവ് വര്‍ദ്ധിക്കുകയും ഭൂതതകാലത്തേക്കുറിച്ചുള്ള കാഴ്ചപ്പാട് ലഭിക്കുകയും ചെയ്യുമെന്നും ഉപരാഷ്ട്രപതി വിദ്യാത്ഥികളെ ഓര്‍മ്മിപ്പിച്ചു. പ്രകൃതിയില്‍ സമയം ചെലവഴിക്കണമെന്നും പ്രകൃതിയെ സംരക്ഷിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button