Latest NewsInternational

അമ്മയുടെ മരണം പുറത്തുപറയാതെ, പെൻഷൻ തുക തട്ടിയെടുക്കാനായി നിലവറയിൽ സൂക്ഷിച്ചത് രണ്ടു വര്ഷം

ദുർഗന്ധം പുറത്ത് വരാതെയിരിക്കാൻ പ്രത്യേകം രാസവസ്തുക്കൾ പെട്ടിയിൽ നിറച്ചു.

ബർലിൻ ∙ രണ്ടു വർഷം മുമ്പ് മരണമടഞ്ഞ എൺപത്തിയഞ്ചുകാരിയുടെ മൃതദേഹം നിലവറയിൽ ഒളിപ്പിച്ചു വെച്ച് മകൻ. സംഭവം ബർലിനിലാണ് . ‘അമ്മ മരിച്ചെന്നു മാലോകരെ അറിയിക്കാതെ അമ്മയുടെ പെൻഷൻ തുക വാങ്ങിയെടുക്കുകയായിരുന്നു മകൻഎം. യുവെ (57). ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഗേർഡാ അന്ന മരിയാ തൊഴിൽ രഹിതനായ മകൻ യുവെക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. മറ്റു ബന്ധുക്കളുമായോ, അയൽവാസികളുമായോ യുവെന് ബന്ധമില്ല. 2017 മേയ് മൂന്നിനാണ് അമ്മ ഗേർഡാ മരണമടഞ്ഞതെന്ന്, ഇയാൾ പൊലീസിനോട് പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് അമ്മയുടെ മരണം പുറത്തുപറയാതെ, സർക്കാരിനെ അറിയിക്കാതെ, പെൻഷൻ തുക തട്ടിയെടുക്കാൻ തീരുമാനിച്ചതെന്നും ഇയാൾ പറഞ്ഞു.മൃതശരീരം വീടിന്റെ നിലവറയിലെത്തിച്ച് അവിടെയുള്ള മുറിയിൽ പെട്ടിയുണ്ടാക്കി അതിൽ സൂക്ഷിച്ചു. ദുർഗന്ധം പുറത്ത് വരാതെയിരിക്കാൻ പ്രത്യേകം രാസവസ്തുക്കൾ പെട്ടിയിൽ നിറച്ചു. അമ്മയെപ്പറ്റി ചോദിക്കുമ്പോൾ അമ്മ സ്പെയിനിൽ വൃദ്ധ സദനത്തിലാണെന്ന് പറഞ്ഞ് ഇയാൾ തടിതപ്പുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി പ്രതിമാസം അമ്മയ്ക്കു ലഭിച്ചുകൊണ്ടിരുന്ന പെൻഷൻ 1470 യൂറോ ബാങ്കിൽ നിന്ന് ഇയാൾ കൈപ്പറ്റിക്കൊണ്ടിരുന്നു.

ഇയാൾക്ക് ലഭിക്കുന്നത് 950 യൂറോയുടെ തൊഴിൽ രഹിത വേതനം മാത്രമായിരുന്നു.ഭാരിച്ച വാടകയും ജീവിത ചിലവുമാണ് അമ്മയുടെ മൃതദേഹം ഒളിപ്പിച്ച് പണം തട്ടാൻ കാരണമായതെന്ന് ഇയാൾ പൊലീസിനോട് കുറ്റസമ്മതം നടത്തി. അയൽക്കാർ നടത്തിയ ഇടപെടലാണ് ഇയാളെ കുടുക്കാൻ കാരണമായത്.അയൽക്കാർ ഇയാളുടെ അമ്മയെ കാണാനില്ലെന്ന് പൊലീസിനെ അറിയിച്ചു. പൊലീസിന്റെ ചോദ്യചെയ്യലിൽ അമ്മ സ്പെയിനിലെ വൃദ്ധസദനത്തിലാണെന്ന് യുവെ ആവർത്തിച്ചു. രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ കൈമലർത്തി.

തുടർന്ന് പൊലീസ് വീടും നിലവറയും പരിശോധിച്ചു. അമ്മയുടെ അഴുകി ദ്രവിച്ച മൃതദേഹം കണ്ട് പൊലീസ് ഞെട്ടി. ഭൗതിക ശരീരം പോസ്സ്മാർട്ടം നടത്തി സാധാരണ മരണമെന്ന് റിപ്പോർട്ട് കിട്ടി.മരണ വിവരം ഒളിച്ച് വച്ച പണം തട്ടിയതിനും, ശരീരം നിലവറയിൽ സൂക്ഷിച്ചതിനും പൊലീസ് യുവെന്റെ പേരിൽ കേസ് ചാർജ് ചെയ്തു കസ്റ്റഡിയിലെടുത്തു. അഞ്ചു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണ് ഇതെന്ന് നിയമ വൃത്തങ്ങള്‍ സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button