ന്യൂഡൽഹി: ഐപിഎൽ ഫ്രാഞ്ചസികൾക്കെതിരെ പുതിയ ആരോപണവുമായി മുൻ പാക്ക് നായകൻ ഷാഹിദ് അഫ്രീദി. ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ലങ്കന്‍ കളിക്കാരുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് അഫ്രീദി പറഞ്ഞത്.
പാകിസ്ഥാനിലേക്ക് കളിക്കാന്‍ പോയാല്‍ കരാര്‍ റദ്ദാക്കുമെന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ നിലപാടെടുത്തു എന്നും അതുകൊണ്ട് വരാൻ കഴിയില്ലെന്ന് ലങ്കന്‍ കളിക്കാര്‍ പറഞ്ഞു എന്നും അഫ്രീദി പറയുന്നു. ലങ്കന്‍ കളിക്കാര്‍ പാകിസ്ഥാനില്‍ കളിക്കാന്‍ വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ ഞാന്‍ ഏതാനും ശ്രീലങ്കന്‍ താരങ്ങളുമായി സംസാരിച്ചു. പാകിസ്താലേക്ക് കളിക്കാന്‍ വരാന്‍ അവര്‍ക്ക് സമ്മതമാണെന്നാണ് പറഞ്ഞത്.
ALSO READ: ഷെയ്ഖ് മൊഹമ്മദിന്റെ മകള്‍ വിവാഹിതയായി
ലങ്കയുടെ പാക് പര്യടനത്തില്‍ നിന്ന് ലസിത് മലിംഗ ഉള്‍പ്പെടെ 10 പാകിസ്ഥാന്‍ കളിക്കാരാണ് പിന്മാറിയത്.
Post Your Comments