ThiruvananthapuramLatest NewsKeralaNattuvarthaNews

ആരോപണത്തിൽ കഴമ്പില്ല: ആഡംബര ബസ് അസറ്റെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ നിർമ്മിക്കുന്ന ആഡംബര ബസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉയർത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ആഢംബര ബസ് അസറ്റാണെന്നും വലിയ പണച്ചെലവ് ഒഴിവാക്കാനാണ് ബസ് നിർമിച്ചതെന്നും ഇപി ജയരാജൻ പറഞ്ഞു.

പ്രതിപക്ഷ ആരോപണത്തിൽ കഴമ്പില്ലെന്നും യാത്രയ്ക്ക് ശേഷം പല ആവശ്യങ്ങൾക്കും ഈ വാഹനം ഉപയോഗിക്കാൻ കഴിയുമെന്നും ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയിൽ പ്രത്യേകമായി ആളെ കൂട്ടണ്ട കാര്യമുണ്ടോ എന്നും ഇപി ജയരാജൻ ചോദിച്ചു.

ഗാസയിലെ അൽ-ഷിഫ ആശുപത്രിയിൽ ഹമാസിന്റെ വൻ ആയുധ ശേഖരം; വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ സൈന്യം

നവകേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കുന്നതിനായി വാങ്ങിയ അത്യാധുനിക ബെൻസ് ബസാണ് ഇപ്പോൾ ഏറെ വിവാദമായിരിക്കുന്നത്. ബസ് വാങ്ങാൻ ഒരു കോടി 5 ലക്ഷത്തി ഇരുപതിനായിരം രൂപയാണ് സർക്കാർ അനുവദിച്ചത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന സാഹചര്യമായിട്ടും ട്രഷറി നിയന്ത്രണം മറികടന്നാണ് ബസ് വാങ്ങാൻ തുക അനുവദിച്ചിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button