കോട്ടയം: കിഫ്ബിയെ സംശയത്തിന്‍റെ മുനയില്‍ നിര്‍ത്താനും കിഫ്ബിക്ക് പണം കൊടുക്കുന്നവരെ പിന്തിരിപ്പിക്കാനും ചിലർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതൊന്നും കിഫ്ബിക്ക് ഏശില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
കിഫ്ബിയുടെ മറവില്‍ സംസ്ഥാനത്ത് കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്‍കിട ട്രാന്‍ഗ്രിഡ് പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതി നടന്നതായും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.
Post Your Comments