IndiaNews

ഇന്ത്യയുടെ രാഷ്‌ട്രീയ നേതൃത്വങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ കരുത്തുണ്ടെന്ന് പാകിസ്ഥാൻ  ഓർക്കാറില്ലെന്ന് വ്യോമസേന മേധാവി

മുംബൈ: ഇന്ത്യയുടെ രാഷ്‌ട്രീയ നേതൃത്വം ശക്തമാണെന്നും ഏതു രീതിയിലുള്ള തിരിച്ചടി നൽകാനും ഇന്ത്യക്ക് സാധിക്കുമെന്നും പാക്കിസ്ഥാൻ ഓർക്കാറില്ലെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ബി.എസ് ധനോവ.

ALSO READ: എം.പി പദവിയില്‍ നിന്നും മുഖ്യമന്ത്രി പദത്തിലേക്ക്, രണ്ടര വര്‍ഷത്തിനു ശേഷം പഴയ ഓർമ്മകളിലൂടെ യോഗി ആദിത്യനാഥ്

തിരിച്ചടിയുടെ ഫലം അവർ പ്രതീക്ഷിക്കുന്നതിനും അപ്പുറമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുംബൈയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സൈനിക ശക്തിയും ഇന്ത്യ ഉപയോഗിക്കുമെന്ന് അവർ കരുതിയില്ല. വ്യോമസേനയുടെ ആക്രമണവും അവർ പ്രതീക്ഷിച്ചില്ല. അതിൽ അവർ തകർന്നു പോയി. 1965 ൽ ലാൽ ബഹാദൂർ ശാസ്ത്രി പ്രധാനമന്ത്രിയായിരിക്കുമ്പോഴും അവർ ഈ അബദ്ധം കാണിച്ചിട്ടുണ്ട്. സൈന്യത്തോട് ലാഹോർ വരെ മുന്നേറാൻ അദ്ദേഹം ആജ്ഞ കൊടുക്കുമെന്ന് അവർ കരുതിയില്ല. അദ്ദേഹം കശ്മീരിൽ മാത്രം യുദ്ധം ചെയ്യുമെന്നാണ് അവർ കരുതിയിരുന്നത്.കാർഗിൽ യുദ്ധത്തിലും ഇതു തന്നെ സംഭവിച്ചു.

ALSO READ: ഒരു സബ് ഇൻസ്‌പെക്ടർ ഇനി ട്രാഫിക് ബ്രാഞ്ചിലേക്ക്; സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി

ഇന്ത്യൻ വ്യോമസേന എപ്പോഴും എന്തിനും തയ്യാറാണ്. അതവർക്ക് അറിയുകയും ചെയ്യാം . പക്ഷേ ഇന്ത്യയുടെ നേതൃത്വം ഒന്നും ചെയ്യില്ലെന്നാണ് അവർ എപ്പോഴും കരുതുന്നത്. അവിടെ അവർക്ക് പിഴച്ചു . ധനോവ ചൂണ്ടിക്കാട്ടി. പുൽവാമ ആക്രമണത്തിനു ശേഷവും അവർ ഒരിക്കലും ഒരു പ്രത്യാക്രമണം പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ കരുത്തുറ്റ നേതൃത്വമാണ് ബാലാകോട്ട് സാദ്ധ്യമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button